തെരുവുനായ ശല്യം രൂക്ഷം; ബദിയടുക്കയിൽ വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടി തുടങ്ങി
Sep 19, 2021, 11:28 IST
ബദിയടുക്ക: (www.kasargodvartha.com 19.09.2021) തെരുവുനായ ശല്യം രൂക്ഷമായ പഞ്ചായത്തിൽ വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടി തുടങ്ങി. ശനിയാഴ്ച രാവിലെയാണ് 12ാം വാർഡിൽ നായ പിടിത്തം തുടങ്ങിയത്.
ശനിയാഴ്ച മാത്രം 8 പട്ടികളെയാണ് പിടികൂടിയത്. ടൗണിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ നിരവധിയാണ്. പെരഡാല, മൂക്കാംപാറ, കടാർ റോഡ്, ബദിയടുക്ക ടൗൺ, ബോളുക്കട്ട എന്നിവിടങ്ങളിൽ കൂട്ടം കൂട്ടമായി പോകുന്ന നായ്ക്കളുടെ ശല്യം മൂലം സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ഭീതിയിലായിരുന്നു.
പുലർചെ നടക്കാനിറങ്ങുന്നവരും നായ ശല്യം മൂലം ഭീതിയിലാരുന്നു.
നായ്ക്കളെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണത്തിന് ശേഷം പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടു വിടും. 1900 രൂപയാണ് ഒരു നായയ്ക്ക് നൽകുക. ഇതുവരെ 13 പഞ്ചാത്തുകളാണ് ഇതിന് വേണ്ടി ഫൻഡ് നീക്കി വച്ചിട്ടുള്ളത്.
ജില്ലയിൽ 39 പഞ്ചായത്തുകളും 3 മുനിസിപാലിറ്റികളുമുണ്ട്. ബദിയടുക്ക 44900 രൂപയും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും പള്ളിക്കര, പുല്ലൂർ പെരിയ പഞ്ചായത്തുകൾ 2 ലക്ഷം രൂപ വീതവും പട്ടിപിടുത്തത്തിനായി ഫൻഡ് വകയിരുത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala, News, Top-Headlines, Badiyadukka, Dog, Street dog, Dog bite, Panchayath, Pallikara, Periya, Municipality, Dogs were caught for sterlization.
< !- START disable copy paste -->