ചങ്ങല പൊട്ടിച്ചെത്തിയ പട്ടി കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു; കുട്ടികളടക്കം 6 പേര് ആശുപത്രിയില്‍
Jan 25, 2015, 13:01 IST
കാസര്‍കോട്: (www.kasargodvartha.com 25/01/2015) കുമ്പഡാജെ തുപ്പക്കല്ലില്‍ നിരവധി പേര്‍ക്കു പട്ടിയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ ചങ്ങല പൊട്ടിച്ചു എവിടെ നിന്നോ എത്തിയ പേപ്പട്ടി കണ്ണില്‍ കണ്ട ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും കടിക്കുകയായിരുന്നു. പേയിളകിയ പട്ടിയാണ് കടിച്ചതെന്ന് സംശയിക്കുന്നു.
കടിയേറ്റ അഞ്ചു പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊപ്പളംമൂലയിലെ മുഹമ്മദിന്റെ ഭാര്യ ആയിഷ (60), ഗഫൂറിന്റെ മകന് സിനാന്(മൂന്നര), മുഹമ്മദ് അനസ് (ആറ്), അലീമ (45), ബഷീര്‍(27), ശുഭ (19) എന്നിവരാണ് ആശുപത്രിയിലുള്ളത്. കടിയേറ്റ മറ്റു ചിലര്‍ സ്വകാര്യാശുപത്രികളിലും ചികിത്സ തേടി.
പട്ടിയെ ഒടുവില്‍ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു.
Also Read:
വിവാഹം കഴിക്കാതെ അമ്മയായി; പ്രസവിച്ചത് ടോയ്ലറ്റില്
Keywords: Kasaragod, Kerala, Injured, hospital, Treatment, Dog, Dog bite,
Advertisement: