വയറ് വേദനയെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്ന് പരാതി; അത്യാസന്ന നിലയിലായ യുവതിയെ മംഗളൂരുവില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി
Jan 4, 2018, 20:14 IST
കാസര്‍കോട്: (www.kasargodvartha.com 04.01.2018) വയറ് വേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്ന് പരാതി. അത്യാസന്ന നിലയിലായ യുവതിയെ മംഗളൂരു ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഡോക്ടറുടെ അനാസ്ഥയ്‌ക്കെതിരെ യുവതിയുടെ ഭര്‍ത്താവ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.
ഉദുമ മുദിയക്കാലിലെ കെ മുഹമ്മദ് കുഞ്ഞിയാണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ജനുവരി ഒന്നിന് രാത്രി 10 മണിയോടെയാണ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ റുബീന ബാനുവിനെ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ പരിശോധിക്കാതെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. 56-ാം നമ്പര്‍ മുറിയില്‍ പ്രവേശിപ്പിച്ച ശേഷം അസുഖം കൂടുതലായപ്പോള്‍ ഡോക്ടര്‍ പരിശോധിക്കണമെന്ന് നഴ്‌സിനോട് ആവശ്യപ്പെട്ടപ്പോള്‍ ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറല്ലെന്ന മറുപടിയാണ് നല്‍കിയത്.
ഇതേ ആശുപത്രിയില്‍ താമസിക്കുന്ന ഡോക്ടര്‍ വയറിന് ഇന്‍ഫെക്ഷനാണെന്ന് പറഞ്ഞ് നഴ്‌സിനോട് മരുന്ന് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മുഹമ്മദ് കുഞ്ഞി പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി ഡോക്ടറോട് സംസാരിച്ചിട്ടും ഡോക്ടര്‍ രോഗിയെ പരിശോധിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് പോലീസ് ഇടപെട്ട് ഡിസ്ചാര്‍ജ് ചെയ്ത് കാസര്‍കോട് കിംസ് ആശുപത്രിയിലേക്ക് രാത്രി 12.30 മണിയോടെ മാറ്റുകയായിരുന്നു. കിംസ് ആശുപത്രിയിലെ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭപാത്ര കുഴല്‍ പൊട്ടിയ നിലയിലാണെന്നും രക്തം കെട്ടിനില്‍ക്കുകയാണെന്നും അറിയിച്ചു. രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിക്കുകയും തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ അടിയന്തിര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. സമയത്ത് ചികിത്സ നല്‍കിയത് കൊണ്ട് മാത്രമാണ് രോഗി രക്ഷപ്പെട്ടതെന്നും മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയില്‍ പറയുന്നു.
ചികിത്സ കാര്യത്തില്‍ ഡോക്ടര്‍ കാണിച്ച അനാസ്ഥ മൂലം മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് മുഹമ്മദ് കുഞ്ഞി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, complaint, Police, Doctor, Doctor Not check patient; complaint lodged
< !- START disable copy paste -->