ഗള്‍ഫില്‍ നിന്നും ഭര്‍ത്താവ് കത്തിലൂടെ മൊഴിചൊല്ലിയ യുവതിക്ക് 23.50 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവ്
Aug 19, 2016, 18:01 IST
കാസര്‍കോട്: (www.kasargodvartha.com 19/08/2016) ഗള്‍ഫില്‍ നിന്നും ഭര്‍ത്താവ് കത്തിലൂടെ മൊഴിചൊല്ലിയ യുവതിക്ക് 23.50 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ചട്ടഞ്ചാല്‍ ബാലനടുക്കത്തെ ബെണ്ടിച്ചാല്‍ ഹൗസില്‍ ബി.എ അബ്ദുല്ലയുടെ മകള്‍ നഫീസത്ത് മിസ് രിയ (28) യുടെ പരാതിയിലാണ് ഭര്‍ത്താവ് ദേളി കപ്പണടുക്കത്തെ മുഹമ്മദ് ഫാസില്‍ (32) ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. www.kasargodvartha.com
2008 മാര്‍ച്ച് എട്ടിനാണ് മിസ് രിയയും ഫാസിലലും തമ്മിലുള്ള മതാചാര പ്രകാരമുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് നാഫിയ (ആറ്), നാസിയ (രണ്ട്) എന്നിങ്ങനെ രണ്ടു മക്കളുണ്ട്. 2015 ഓഗസ്റ്റ് 10നാണ് മിസ് രിയയെ മൊഴിചൊല്ലുന്നതായി കാണിച്ച് ഗള്‍ഫില്‍ നിന്നും ഫാസില്‍ മഹല്ല് കമ്മിറ്റിക്കും യുവതിക്കും കത്തയച്ചത്. www.kasargodvartha.com
നേരത്തെ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായുള്ള പരാതിയില്‍ ഫാസിലിനെതിരെയും പിതാവ് അഹ് മദ് ഹാജി, മാതാവ് റാബിയ, സഹോദരി സുഹറ ബീവി എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുണ്ട്. ഇതിനിടയിലാണ് യുവതിയെ ഫാസില്‍ ഗള്‍ഫില്‍ നിന്നും കത്തിലൂടെ മൊഴിചൊല്ലിയത്. www.kasargodvartha.com
ഇതേ തുടര്‍ന്ന് യുവതി അഡ്വ. പി.എ ഫൈസല്‍ മുഖാന്തിരം സിജെഎം കോടതിയില്‍ ജീവനാംശം ആവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ 50 പവന്‍ സ്വര്‍ണവും മൂന്നുലക്ഷം രൂപയും, മഹറായി നല്‍കിയ അഞ്ചു പവന്‍ സ്വര്‍ണം, വിവാഹത്തിന് ചിലവായ രണ്ടു ലക്ഷം രൂപ, ഇദ്ദ ഇരിക്കുന്നതിന് ഒരു ലക്ഷം രൂപ എന്നിവയടക്കമാണ് ജീവനാംശം നല്‍കേണ്ടത്. www.kasargodvartha.com

Keywords: Kasaragod, Kerala, court order, husband, House-wife, complaint, Molestation, Compensation, Divorce case: 23.50 lakh compensation for woman.