city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Science Fair | ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള; കാസര്‍കോട് ഉപജില്ല ചാംപ്യന്‍മാര്‍

ചെര്‍ക്കള: (www.kasargodvartha.com) രണ്ട് ദിവസങ്ങളിലായി ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നുവന്ന ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള സമാപിച്ചപ്പോള്‍ 1276 പോയിന്റോടെ കാസര്‍കോട് ഉപജില്ല ചാംപ്യന്‍മാരായി. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെകന്‍ഡറി വിഭാഗങ്ങളിലായി 156 ഇനങ്ങളിലാണ് മത്സരം നടന്നത്.
  
Science Fair | ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള; കാസര്‍കോട് ഉപജില്ല ചാംപ്യന്‍മാര്‍

34 ഒന്നാം സ്ഥാനവും, 25 രണ്ടാം സ്ഥാനവും, 31 മൂന്നാം സ്ഥാനവും, 176 എ ഗ്രേഡും ഉള്‍പെടെ നേടിയാണ് കാസര്‍കോട് ഉപജില്ല 1276 പോയിന്റ് നേടിയത്. 1241 പോയിന്റ് നേടിയ ഹൊസ്ദുര്‍ഗ് ഉപജില്ല രണ്ടാം സ്ഥാനവും, 1180 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല മൂന്നാം സ്ഥാനവും നേടി. ഒന്നാം ദിവസം സാമൂഹിക, ഗണിതശാസ്ത്ര, ഐ ടി മേളകളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിഭാഗങ്ങളിലും കാസര്‍കോട് ഉപജില്ല വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു. ഒന്നാം ദിനം ഗണിത ശാസ്ത്രമേളയില്‍ 264 പോയിന്റും, സാമൂഹിക ശാസ്ത്രമേളയില്‍ 150 പോയിന്റും, ഐ ടി മേളയില്‍ 121 പോയിന്റും ഉള്‍പെടെ 535 പോയിന്റാണ് നേടിയത്.

462 പോയിന്റ് നേടി ഹൊസ്ദുര്‍ഗ് ഉപജില്ല രണ്ടാം സ്ഥാനവും, 440 പോയിന്റ് നേടി ചെറുവത്തൂര്‍ ഉപജില്ല മൂന്നാം സ്ഥാനവും നേടിയിരുന്നു.

Keywords:  Kasaragod, Kerala, News, Top-Headlines, Science, Championship, School, Hosdurg, Cheruvathur, District School Science Fair; Kasaragod sub-district champions.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia