city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cartoon | ജില്ലാ സ്‌കൂൾ കലോത്സവം: വീണ്ടും കാർടൂണിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കെ വി അഭിരാമി; ജനങ്ങളുടെ മനസാക്ഷി ഉണർത്തുന്ന വരയും എഴുത്തും

കാറഡുക്ക: (KasargodVartha) കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കാർടൂണിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി കെ വി അഭിരാമി. സമകാലിക സംഭവങ്ങൾ വരച്ചുകാട്ടിയാണ് തച്ചങ്ങാട് ജി എച് എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ഈ മിടുക്കി ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്.

 
Cartoon | ജില്ലാ സ്‌കൂൾ കലോത്സവം: വീണ്ടും കാർടൂണിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കെ വി അഭിരാമി; ജനങ്ങളുടെ മനസാക്ഷി ഉണർത്തുന്ന വരയും എഴുത്തും



കഴിഞ്ഞ വർഷം ജില്ലയിൽ കാർടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിരാമി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡും സ്വന്തമാക്കിയിരുന്നു. ഇത്തവണയും സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച വക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അഭിരാമി കാസർകോട് വാർത്തയോട് പറഞ്ഞു.

കാഞ്ഞങ്ങാട് ന്യൂ ഇൻഡ്യൻ ഗ്ലാസ് ഏജൻസി നടത്തുന്ന അംബുജാക്ഷൻ - പി ഭാരതി ദമ്പതികളുടെ മകളാണ്. ബെംഗ്ളൂറിൽ ചാർടേർഡ് അകൗണ്ട് കോഴ്സ് ചെയ്യുന്ന കെ വി അഭിഷേക് സഹോദരനാണ്. ജനങ്ങളുടെ മനസാക്ഷി ഉണർത്തുന്ന ശക്തമായ പ്രമേയങ്ങളാണ് കാർടൂൺ മത്സരത്തിൽ കണ്ടത്.

Keywords: News, Top-Headlines, News-Malayalam,kasaragod,Kasaragod-News, Kerala, School Kalolsavam, Arts fest, Students, Malayalam News, District School Art Fest: KV Abhirami won first place in cartoon

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia