city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് എയിംസ് ആവശ്യവുമായി നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ബഹുജന റാലി; ജില്ലയുടെ പ്രതിഷേധമിരമ്പി

കാസർകോട്: (www.kasargodvartha.com 17.11.2021) 'വേണം എയിംസ് കാസർകോടിന്', 'കാസർകോട് ജില്ലയെ ഉൾപെടുത്തി കേന്ദ്ര സർകാരിന് പുതിയ പ്രൊപോസൽ സമർപിക്കുക' എന്ന ആവശ്യവുമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന ബഹുജന റാലിയിൽ ജില്ലയുടെ പ്രതിഷേധമിരമ്പി. എയിംസ് കാസർകോടിന് തന്നേ തീരൂവെന്ന മുദ്രവാക്യവുമായി ആയിരങ്ങൾ റാലിയിൽ പങ്കാളികളായി.
 
  
കാസർകോട്ട് എയിംസ് ആവശ്യവുമായി നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ബഹുജന റാലി; ജില്ലയുടെ പ്രതിഷേധമിരമ്പി





ഉച്ചക്ക് കറന്തക്കാട് ജംക്ഷനിൽ നിന്നും ആരംഭിച്ച ബഹുജന റാലി കോർട് റോഡ്, ട്രാഫിക് അയലൻഡ് വഴി എം ജി റോഡിലൂടെ പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു.

തുടർന്ന് നടന്ന സമാപന സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗണേശൻ അരമങ്ങാനം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ അഹ്‌മദ്‌ ശരീഫ് മുഖ്യാഥിതിയായിരുന്നു. എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്‌റഫ് എംഎൽഎ എന്നിവർ സംസാരിച്ചു. ജനകീയ കൂട്ടായ്മ ജില്ലാ ചെയർമാൻ കെ ജെ സജി വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക, മത, സന്നദ്ധ, തൊഴിലാളി തൊഴിലാളി സംഘടന നേതാക്കൾ സംബന്ധിച്ചു. നാസർ ചെർക്കളം സ്വാഗതവും ഫറീന കോട്ടപ്പുറം നന്ദിയും പറഞ്ഞു.

  
Keywords:   Kerala, Kasaragod, News, Protest, Karandakkad, Top-Headlines, Rajmohan Unnithan, District Rally held for AIIMS in Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia