city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എയിംസിനായി കാസർകോട് ഒറ്റക്കെട്ട്; ബഹുജന റാലി ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ നഗരത്തിൽ; ഐക്യദാർഢ്യവുമായി വിവിധ സംഘടനകൾ

കാസർകോട്: (www.kasargodvartha.com 17.11.2021) 'വേണം എയിംസ് കാസർകോടിന്', 'കാസർകോട് ജില്ലയെ ഉൾപെടുത്തി കേന്ദ്ര സർകാരിന് പുതിയ പ്രൊപോസൽ സമർപിക്കുക' എന്ന ആവശ്യവുമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ജില്ലാ ബഹുജന റാലി' കാസർകോട് ടൗണിൽ ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് തുടങ്ങും. കറന്തക്കാട് ജംക്ഷനിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

   
എയിംസിനായി കാസർകോട് ഒറ്റക്കെട്ട്; ബഹുജന റാലി ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ നഗരത്തിൽ; ഐക്യദാർഢ്യവുമായി വിവിധ സംഘടനകൾ



കാസർകോടിന്റെ പൊതു ആവശ്യത്തിനായി വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക സംഘടനകൾ ബഹുജന റാലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.


എയിംസ് ആവശ്യത്തിന് പൂർണ പിന്തുണയെന്ന് ബിജെപി

കാസർകോട്: കേന്ദ്ര സർകാർ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് ജില്ലയിൽ അനുവദിക്കണം എന്ന ആവശ്യത്തിന് ബിജെപിയുടെ പൂർണപിന്തുണ വാഗ്ദാനം ചെയ്യുന്നതായും എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നവംബർ 17 ന് നടത്തുന്ന ബഹുജന റാലിയുമായി സഹകരിക്കുമെന്നും ബിജെപി ജില്ലാ അധ്യക്ഷൻ രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.

ചികിത്സാ രംഗത്ത് ജില്ലയുടെ പിന്നോക്കാവസ്ഥ രാജ്യം മുഴുക്കെ ശ്രദ്ധിക്കപ്പെട്ട വിഷയമാണ്. ഗവ: മെഡികൽ കോളജ് നിർമാണം പൂർത്തിയായാലും ജില്ലയുടെ ചികിത്സാ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് പര്യാപ്തമല്ല. ആയിരക്കണക്കിന് എൻഡോൾഫാൻ രോഗികൾ ഉള്ള ജില്ലയിൽ ചികിത്സാ രംഗത്തെ വിദഗ്ധരുടെയും അപര്യാപ്ത പ്രകടമാണ്. ജില്ലയ്ക്ക് എയിംസ് എന്ന ആവശ്യവുമായി സഹകരിക്കുന്നതിലൂടെ ജില്ലയുടെ വികസന ആവശ്യങ്ങളോട് ഇത്രയും നാൾ മുഖം തിരിച്ചിരുന്ന ഇടത് വലത് മുന്നണികൾക്ക് തെറ്റ് തിരുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. വിയോജിപ്പുകൾ മാറ്റിവെച്ച് എല്ലാ രാഷ്ട്രീയ കക്ഷികളും ജില്ലയുടെ വികസനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണം എന്നും രവീശ തന്ത്രി കൂട്ടിച്ചേർത്തു.


എയിംസ്: ബഹുജന റാലി വിജയിപ്പിക്കണമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി.

കാസർകോട്: എയിംസ് ജനകീയ കൂട്ടായ്മ നവംബർ 17 ന് നടത്തുന്ന ബഹുജന റാലി വിജയപ്പിക്കണമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു. രണ്ട് പതിറ്റാണ്ടുകാലം വിഷമഴ പെയ്തിറങ്ങിയ മണ്ണിൽ രോഗാതുരതയെ മറികടക്കാൻ പഠനവും ഗവേഷണവും നടത്താൻ കഴിവുള്ള എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കാനുള്ള ഇച്ഛാശക്തി സർകാർ കാണിക്കണം.

മാറി മാറി വന്ന സർകാറുകളാണ് വികസനത്തിന്റെ പേരിൽ കാൽ നൂറ്റാണ്ടുകാലം മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ആകാശമാർഗെ വിഷം കോരിയൊഴിച്ചത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര നിലവാരമുള്ള എയിംസ് കാസർകോട്ട് സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം സർകാരിൽ നിക്ഷിപ്തമാണെന്ന് യോഗം വിലയിരുത്തി.

മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതൻ മാങ്ങാട്, അഡ്വ. ടി വി രാജേന്ദ്രൻ, ഗോവിന്ദൻ കയ്യൂർ, പ്രേമചന്ദ്രൻ ചോമ്പാല, കെ കൊട്ടൻ, കെ ചന്ദ്രാവതി, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, കെ ശിവകുമാർ, മിസിരിയ ചെങ്കള, സീമ പെരിയ, പവിത്രൻ തോയമ്മൽ, കെ ബാലകൃഷ്ണൻ, മൈമൂന വിദ്യാഗിരി,

ടി വിലാസിനി, ജയപ്രകാശ് കാടകം, സമീറ മുളിയാർ, വേണു അജാനൂർ, പി ഷൈനി സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും എം പി ജമീല നന്ദിയും പറഞ്ഞു.


എയിംസ് ബഹുജന റാലിക്ക് പിന്തുണയുമായി കേരള മുസ്‌ലിം ജമാഅത്

കാസർകോട്: കാസർകോട് ജില്ലയിൽ എയിംസ് വേണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ നടത്തുന്ന ബഹുജന റാലിയെ പിന്തുണക്കാൻ കേരള മുസ്‌ലിം ജമാഅത് ജില്ലാ കമിറ്റി ക്യാബിനെറ്റ് യോഗം തീരുമാനിച്ചു.

ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, മൂസൽ മദനി തലക്കി, സുലൈമാൻ കരിവെള്ളുർ, കെ എച് അബ്ദുല്ല മാസ്റ്റർ കോരിക്കാർ, കന്തൽ സൂപ്പി മദനി, മദനി ഹമീദ് ബല്ലാകടപ്പുറം സംസാരിച്ചു.


എയിംസ് കാസർകോട്ട് അനുവദിക്കാൻ കേരള സർകാർ അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർടി


കുമ്പള: എയിംസ് ജില്ലക്ക് അനുവദിക്കാൻ കേരള സർകാർ അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർടി മഞ്ചേശ്വരം മണ്ഡലം കമിറ്റി യോഗം ആവശ്യപ്പെട്ടു. എയിംസിന് വേണ്ടി കാസർകോട് ജില്ലയെ ഉൾപെടുത്തി കേരള സർകാർ കേന്ദ്ര സർകാരിന് പുതിയ പ്രൊപോസൽ സമർപിക്കുക എന്ന ആവശ്യവുമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നവംബർ 17ന് കാസർകോട് വെച്ച് നടത്തുന്ന ജില്ലാതല ബഹുജന റാലി വിജയിപ്പിക്കുമെന്നും യോഗം അറിയിച്ചു.

പ്രസിഡൻ്റ് അബ്ദുല്ലത്വീഫ് കുമ്പള അധ്യക്ഷത വഹിച്ചു. വിമൻ ജസ്റ്റീസ് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ശാഹിദ ഇല്യാസ്, കെ രാമകൃഷ്ണൻ, ഹമീദ് അമ്പാർ, ഇസ്മാഈൽ മൂസ, ഹസൈനാർ ഉപ്പള,മൊയ്‌തീൻ കുഞ്ഞി, ഹകീം മഞ്ചേശ്വരം സംസാരിച്ചു.


കാസർകോട്ട് എയിംസ് സ്ഥാപിക്കണമെന്ന് എസ് വൈ എസ്

കാസർകോട്: ജില്ലയുടെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് എയിംസ് ജില്ലക്ക് അനുവദിക്കണമെന്ന് എസ് വൈ എസ് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. എയിംസിന് വേണ്ടി ജില്ലയെ ഉൾപെടുത്തി കേരള സർകാർ കേന്ദ്രസർകാരിന്ന് പ്രൊപോസൽ സമർപിക്കണമെന്നും ആരോഗ്യരംഗത്തെ ജില്ലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർകാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

ജനകീയ കൂട്ടായ്മ നടത്തുന്ന സമര പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. റാലി വിജയിപ്പിക്കാൻ ജില്ല കമിറ്റി ആഹ്വാനം ചെയ്തു.

പ്രസിഡന്റ്‌ സയ്യിദ് അഹ്‌മദ്‌ ജലാലുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി ഉദ്‌ഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, അബ്ദുൽ കരീം ദർബാർകട്ട, മൂസ സഖാഫി കളത്തൂർ, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, സിദ്ദീഖ് സഖാഫി ബായാർ, ശാഫി സഅദി ഷിറിയ, അഹ്‌മദ്‌ മുസ്ലിയാർ കുണിയ, താജുദ്ദീൻ സുബൈകട്ട, അബൂബകർ കാമിൽ സഖാഫി പാവൂറടുക്ക സംസാരിച്ചു.


എയിംസ്; കാസർകോടിനെ ഉൾപെടുത്തിയുള്ള പുതിയ നിർദേശം സമർപിക്കണമെന്ന് എം എസ് എസ്

കാസർകോട്: കേരളത്തിന് ലഭിക്കാനിടയുള്ള എയിംസിന് വേണ്ടിയുള്ള ആവശ്യത്തിൽ കാസർകോട് ജില്ലയെ കൂടി ഉൾപെടുത്തി കൊണ്ട് പുതിയ പ്രൊപോസൽ സംസ്ഥാന സർകാർ കേന്ദ്രത്തിന് നൽകണമെന്ന് ജില്ലാ എം എസ് എസ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

വിദഗ്ധ ചികിത്സാരംഗത്ത് വളരെ പിന്നോക്കം നിൽക്കുന്ന ജില്ലയിലെ രോഗികൾക്ക് ഇപ്പോൾ ചികിൽസക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എൻഡോസൾഫാൻ ദുരിതബാധിതരും ചീകിൽസക്കായി ബുദ്ധിമുട്ടുകയാണ്. ജില്ലയിൽ ക്യാൻസർ രോഗികളുടെയും, വൃക്കരോഗികളുടെയും എണ്ണം വർധിച്ച് വരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് വി കെ പി ഇസ്മാഈൽ ഹാജി അധ്യക്ഷത വഹിച്ചു. എൻ എ അബൂബകർ, അഡ്വ. ബേവിഞ്ച അബ്ദുല്ല, എ ഹമീദ് ഹാജി, മധൂർ ശരീഫ്, അബ്ദുർ റഹ്‌മാൻ അമ്പലത്തറ, കാപ്പിൽ ശരീഫ്, കുഞ്ഞബ്ദുല്ല പൂച്ചക്കാട്, അബ്ദുല്ല പാലായി പ്രസംഗിച്ചു. സംസ്ഥാന സെക്രടറി ഹംസ പാലക്കി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി എം ഹസൻ ഹാജി പ്രാർഥന നടത്തി. സി എച് സുലൈമാൻ സ്വാഗതവും എൻ എ അബ്ദുൽ നാസിർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: എ.അബ്ദുല്ല (പ്രസിഡന്റ്), അഡ്വ. ബേവിഞ്ച അബ്ദുല്ല, ഫൈസൽ സൂപെർ, സി എച് മുഹമ്മദ് കുഞ്ഞി ഹാജി (വൈസ് പ്രസിഡന്റുമാർ), അബ്ദുൽ നാസിർ എൻ എ (സെക്രടറി), ശാഫി എ നെല്ലിക്കുന്ന്, ഫൈസൽ പി എം, ശാജഹാൻ പടന്ന (ജോ. സെക്രടറിമാർ), വി കെ പി ഇസ്മാഈൽ ഹാജി (ട്രഷറർ).


എയിംസ് നിഷേധിച്ചുകൊണ്ടുള്ള സർകാർ തീരുമാനം ജില്ലയോടുള്ള അവഗണയുടെ തുടർചയെന്ന്; എസ്‌കെഎസ്എസ്‌എഫ് ക്യാമ്പസ് വിങ്


കാസർകോട്: കാസർകോടിന് എയിംസ് അനുവദിക്കാനാവില്ലെന്ന് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ജില്ലയോട് അധികാരികൾ തുടർന്നുപോരുന്ന കടുത്ത അവഗണയെന്ന് എസ്‌കെഎസ്എസ്‌എഫ് ക്യാമ്പസ് വിങ് കാസറഗോഡ് ജില്ലാ കമിറ്റി. ജില്ലയുടെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്ഥ എത്രത്തോളം ഭയാനകമാണെന്ന് കോവിഡിന്റെ ആദ്യ ഘട്ടത്തിൽ കണ്ടതാണ്.മതിയായ ചികിത്സാ സംവിധാനം ലഭിക്കാതെ നിരവധി ജീവനുകളാണ് റോഡിൽ പൊഴിഞ്ഞത്.

കാസർകോട് മെഡികൽ കോളജും,ടാറ്റ കോവിഡ് ആശുപത്രിയും സർകാരിന്റെ അനാസ്ഥമൂലം ജീവനില്ലാത്ത കെട്ടിടങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയോടുള്ള സർകാരുകളുടെ തുടർചയായ വിവേചനത്തിന്റെ പട്ടികയിലേക്ക് സ്വപ്നമായ എയിംസും ഇടംപിടിക്കുകയാണെന്നും ജില്ലാ സെക്രടറി ഇൻ ചാർജ് ഇർശാദ് ഹുദവി ബെദിര, ചെയർമാൻ മുഹമ്മദ് ശാനിദ്, ജനറൽ കൺവീനർ യാസീൻ പള്ളിക്കര എന്നിവർ പറഞ്ഞു.


കാസർകോട്ട് എയിംസ് അനുവദിക്കണമെന്ന് ഹോടെൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ

കാസർകോട്: കാസർകോട്ട് എയിംസ് അനുവദിക്കണമെന്ന് ഹോടെൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ കാസർകോട് യൂനിറ്റ് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു .നഗരപരിധിയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ സെക്രടറി നാരായണ പൂജാരി ഉദ്ഘാടനം ചെയ്തു. ശ്രീനിവാസ ഭട് അധ്യക്ഷത വഹിച്ചു. അബ്ദുല്ല താജ് മുഖ്യാതിഥിയായിരുന്നു. രാജൻ കളക്കര, ഐഡിയൽ മുഹമ്മദ് സംസാരിച്ചു. പുതിയ ഭാരവാഹികൾ: വസന്തകുമാർ വസന്ത ഭവൻ (പ്രസിഡണ്ട്), അജേഷ് ദേവികിരൺ (സെക്രടറി), ഉമേഷ് മഹാലക്ഷ്മി (ട്രഷറർ).



Keywords:  Kasaragod, Kerala, News, Top-Headlines, Rally, Protest, Hospital, Medical College, Health, Health-Department, Karandakkad, Busstand, BJP, Endosulfan, Endosulfan-victim, SYS, SKSSF, District Rally for AIIMS in Kasaragod on Wednesday.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia