city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

DigiLocker | പ്രധാന രേഖകളെല്ലാം ഡിജിറ്റൽ ഫോർമാറ്റിൽ; കാസർകോട്ടെ സർകാർ ഓഫീസുകളിൽ ഡിജി ലോകർ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടറുടെ നിർദേശം

കാസർകോട്: (KasargodVartha) ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഡിജി ലോക്കർ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. ഇതു വഴി സുപ്രധാന രേഖകൾ നഷ്ടപ്പെടുമെന്ന ഭയം ഇനി വേണ്ട. ഇവ ഡിജി ലോക്കറുമായി ലിങ്ക് ചെയ്യാം.
 
DigiLocker | പ്രധാന രേഖകളെല്ലാം ഡിജിറ്റൽ ഫോർമാറ്റിൽ; കാസർകോട്ടെ സർകാർ ഓഫീസുകളിൽ ഡിജി ലോകർ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടറുടെ നിർദേശം


 
ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ വ്യക്തികളെ അനുവദിക്കുന്ന ഒരു ഓൺലൈൻ ഡോക്യുമെന്റ് സ്റ്റോറേജ് ആൻഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമാണ് ഡിജി ലോക്കർ. വ്യക്തികൾക്ക് അവരുടെ ഡോക്യുമെന്റുകൾ ഓൺലൈനായി ആക്‌സസ് ചെയ്യാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.

ജില്ലയിൽ സമ്പൂർണ്ണ ഡിജിറ്റൽ വത്ക്കരണം നടപ്പാക്കുന്നതിന് ജില്ലാ ഭരണസംവിധാനം ആവിഷ്കരിച്ച പദ്ധതിയായ കണക്റ്റിംഗ് കാസർകോടിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഡിജിലോക്കർ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിൽ മുഴുവൻ ജീവനക്കാരും പങ്കാളികളാകണമെന്ന് ജില്ലാ കള ക്ടർ അറിയിച്ചു.

Keywords:  News, Top-Headlines, Kasaragod,Malayalam-News, Kasaragod-News, Kerala, DigiLocker, App, Collector, District Collector's instruction to use DigiLocker system in Kasaragod government offices

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia