കാസർകോടിനായി ഓക്സിജൻ സിലിൻഡെർ ചാലെഞ്ചുമായി ജില്ലാ ഭരണകൂടം; പിന്തുണച്ചും ഒപ്പം വിമർശനം ഉന്നയിച്ചും നാട്ടുകാർ
May 12, 2021, 12:53 IST
കാസർകോട്: (www.kasargodvartha.com 12.05.2021) ജില്ലയ്ക്കായി ഓക്സിജൻ സിലിൻഡെർ ചാലെഞ്ചുമായി ജില്ലാ ഭരണകൂടം. അതേ സമയം ചാലെഞ്ചിനെ പിന്തുണച്ചും ഒപ്പം വിമർശനം ഉന്നയിച്ചും കാസർകോട്ടുകാർ രംഗത്ത് വന്നു.
ജില്ലയിലെ പൊതു- സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്സിജൻ ക്ഷാമത്തിനുള്ള മുൻകരുതൽ എന്ന നിലയിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി നമ്മുടെ നാട്ടിലെ മുഴുവൻ നല്ലവരായ ആളുകളുടെയും സഹകരണം ജില്ലയ്ക്ക് വേണ്ടി തേടുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കലക്ടർ ഡോ. ഡി സജിത്ത് ബാബുവും അറിയിച്ചു.
സാമൂഹിക സാംസ്കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ - വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ് സിലിൻഡെറുകൾ ജില്ലയ്ക്കുവേണ്ടി സംഭാവന ചെയ്ത് സിലിൻഡെർ ചാലെഞ്ചിൽ പങ്കളികളാവണം എന്നാണ് കാസർകോട് കലക്ടറുടെ ഫേസ്ബുക് പേജിലൂടെ അഭ്യർഥിച്ചിരിക്കുന്നത്.
ചിലർ സിലിൻഡെർ വാഗ്‌ദാനവുമായി മുന്നോട്ട് വന്നപ്പോൾ, എല്ലാത്തിനും പൊതുജനങ്ങളോട് കൈ നീട്ടുന്നതിനെ പലരും ശക്തമായി എതിർത്തു. ആരോഗ്യ രംഗത്തായാലും മറ്റ് വികസന കാര്യങ്ങളിലായാലും മറ്റ് ജില്ലകൾക്ക് കിട്ടുന്ന പരിഗണന കാസർകോടിന് കിട്ടുന്നില്ല എന്നാണ് പലരുടെയും വിമർശനം.
കോവിഡ് വന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കഴിയാതിരുന്നതിനെയും പലരും ചോദ്യം ചെയ്യുന്നു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടായപ്പോൾ പ്രശ്ന പരിഹാരത്തിന് കലക്ടറുടെ സഹായം തേടിയിട്ടും അതിനെ ഗൗനിച്ചില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി.
ജനങ്ങളെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങളാന്ന് കലക്ടറുടെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഒടുവിൽ അതേ ജനങ്ങളുടെ സഹായം അഭ്യർഥിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ഫിറോസ് കുന്നുംപറമ്പിലിനെ സഹായത്തിനായി വിളിക്കാമെന്നാണ് ചിലർ പരിഹസിച്ചു.
നിരവധി അഭിപ്രായങ്ങളാണ് കലക്ടറുടെ പേജിലെ ഈ പോസ്റ്റിന് വന്നു കൊണ്ടിരിക്കുന്നത്.

Keywords: Kasaragod, Kerala, News, COVID-19, District Collector, Government, District-Panchayath, Govt.Hospitals, Helping hands, Police, District Administration with Oxygen Cylinder Challenge for Kasargod; The locals supported and criticized.
< !- START disable copy paste -->