Investigation | 'മേകപ് ആര്‍ടിസ്റ്റ് ദേവികയെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്; പ്രതി സതീഷ് മറ്റൊരു പെണ്‍കുട്ടിയുടെ മരണത്തിനും ഉത്തരവാദി'; രക്ഷപ്പെടുത്തിയത് ബാര്‍ മുതലാളിയെന്ന് ബന്ധു
May 16, 2023, 21:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) മേകപ് ആര്‍ടിസ്റ്റായ യുവതിയെ കാമുകന്‍ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അതിനിടെ മേകപ് ആര്‍ടിസ്റ്റായ ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) യെ കൊലപ്പെടുത്തിയ പ്രതി ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സതീഷ് (36) 2016 ല്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22 കാരിയായ കംപ്യൂടര്‍ സയന്‍സ് വിദ്യാര്‍ഥിനിയുടെ മരണത്തിനും ഉത്തരവാദിയായിരുന്നുവെന്ന് ബന്ധു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
'അന്ന് കാസര്‍കോട്ടെ ഒരു ബാറില്‍ ബിലിംഗ് (Billing) സെക്ഷനില്‍ ജീവനക്കാരനായിരുന്നു സതീഷ്. പ്രേമിച്ച് വഞ്ചിച്ചതിന്റെ പേരില്‍ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. അന്ന് മരണത്തിന് ഉത്തരവാദി സതീഷ് ആണെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. സതീഷിനെ കേസില്‍ നിന്നും രക്ഷപ്പെടുത്തിയത് അയാള്‍ ജോലി ചെയ്തു വന്നിരുന്ന ബാറിന്റെ ഉടമയായിരുന്നു. യുവാവിന്റെ ഫോണുകളടക്കം പരിശോധിച്ച് സംശയകരമായ ഒന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കേസിന്റെ പിന്നാലെ പോകാതിരുന്നത്', ബന്ധു പറഞ്ഞു.
സതീഷ് പിന്നീട് വിവാഹം കഴിച്ച പെണ്‍കുട്ടിയോട് വിവരങ്ങള്‍ പറഞ്ഞിരുന്നുവെന്നും തങ്ങള്‍ പറയുന്നത് കേള്‍ക്കാതെയാണ് യുവാവിനെ വിവാഹം കഴിച്ചതെന്നും മരിച്ച പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. മൂന്ന് യുവതികളുടെ ജീവിതമാണ് ഇയാള്‍ ഇല്ലാതാക്കിയതെന്നും ബന്ധു സങ്കടത്തോടെ കൂട്ടിച്ചേര്‍ത്തു.
'കാഞ്ഞങ്ങാട്ട് മേകപ് ആർടിസ്റ്റായ യുവതിയെ കാമുകൻ ലോഡ്‌ജ് മുറിയിൽ കുത്തിക്കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി'
അതേസമയം ദേവികയുടെ കൊലയ്ക്ക് കാരണമായി പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. തന്റെ ഭാര്യയെ ഒഴിവാക്കി തനിക്കൊപ്പം താമസിക്കണമെന്ന് ദേവിക പറഞ്ഞതിനാലാണ് കഴുത്തറുത്ത് കൊന്നതെന്നാണ് കൊലയ്ക്ക് ശേഷം പൊലീസില്‍ കീഴടങ്ങിയ സതീഷ് മൊഴി നല്‍കിയിരിക്കുന്നതെന്നും പൊലീസ് ഇത് വിശ്വസിക്കുന്നില്ലെന്നും അന്വേഷക സംഘം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബ്യൂടി പാര്‍ലര്‍ നടത്തിവരുന്ന ദേവിക കാഞ്ഞങ്ങാട് ചൊവ്വാഴ്ച നടന്ന ബാര്‍ബര്‍ - ബ്യൂടീഷ്യന്‍ യോഗത്തിനെത്തിയതായിരുന്നു. ഇവിടെ നിന്നുമാണ് ദേവികയെ സതീഷ് ലോഡ്ജിലേക്ക് കൂട്ടികൊണ്ടുപോയതെന്നാണ് വിവരം. കാഞ്ഞങ്ങാട്ട് ഇപ്പോള്‍ സെക്യൂരിറ്റി ഏജന്‍സി നടത്തി വരുന്ന സതീഷ് പുതിയ കോട്ടയില്‍ രണ്ട് മാസമായി സപ്തഗിരി ഹോടെലിന്റെ ഭാഗമായ ഫോര്‍ട് വിഹാര്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നു.
യുവാവ് മുന്‍കൂട്ടി കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 മണിയോടെയാണ് കൊലപാതകം നടന്നതെന്നും ഇതിന് ശേഷം വൈകീട്ട് നാലു മണിയോടെ മുറി പുറത്ത് നിന്നും പൂട്ടി ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തി സതീഷ് കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുക്കുന്നോത്തെ പരേതനായ ബാലകൃഷ്ണന്‍ - കെ വി പ്രേമ ദമ്പതികളുടെ മകളാണ് ദേവിക. ഭര്‍ത്താവ്: രാജേഷ് (ചെറുപുഴ). മക്കള്‍: ആദിയ, അലന്‍ (ഇരുവരും പാലക്കുന്ന് അംബികാ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരന്‍: ദിലീപ് കുമാര്‍ (ഗള്‍ഫ്).

Keywords: Devika Murder Case, Malayalam News, Kerala News, Kanhangad News, Murder Case, Kasaragod News, Crime, Crime News, Murder News, Killed, Police Investigation, Arrested, Devika Murder Case: Investigation Underway.
< !- START disable copy paste -->