Road Issue | 'കരുതലും കൈതാങ്ങും' അദാലതും തുണയായില്ല; മന്ത്രി ഉത്തരവ് നല്‍കിയിട്ടും കിടപ്പ് രോഗിയായ മോഹനന് സഞ്ചാരവഴി തുറന്നില്ല
Jun 16, 2023, 19:55 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) അയല്‍ വീട്ടിലെ സുഹൃത്തിന്റെ തോളിലേറി അദാലതില്‍ മന്ത്രി മുമ്പാകെ പരാതി പറഞ്ഞിട്ടും കിടപ്പ് രോഗിയുടെ വീട്ടിലേക്ക് യാത്രാവഴി തുറന്നില്ല. 2010ല്‍ കോഴിക്കോട് വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അരക്കെട്ടിന് താഴെ പൂര്‍ണമായും തളര്‍ന്ന് കിടപ്പിലായ പുങ്ങംചാല്‍ തെക്കേല്‍ മോഹനനാണ് അദാലതില്‍ മന്ത്രിയുടെ ഉത്തരവ് ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ ദുരിതം നേരിടുന്നത്.
മോഹനന് ഉള്‍പെടെ 50 ഓളം കുടുംബങ്ങള്‍ കഴിയുന്ന സ്ഥലത്തേക്കുള്ള റോഡ് സമീപത്തെ ഭൂഉടമ വലിയ കുഴി ഉണ്ടാക്കി വാഹനഗതാഗതം തടഞ്ഞതോടെയാണ് മോഹനന്‍ അടക്കമുള്ളവരുടെ സഞ്ചാരവഴി അടഞ്ഞതെന്നാണ് ആരോപണം. റോഡ് നഷ്ടപ്പെട്ടവര്‍ അത് തുറന്ന് കിട്ടുന്നതിനായി നിയമ വഴി തേടുന്നതിനിടെയാണ് വെള്ളരിക്കുണ്ടില്‍ നടന്ന 'കരുതലും കൈതാങ്ങും' അദാലതില്‍ മോഹനന്‍ പരാതിയുമായി മന്ത്രിയുടെ മുന്നില്‍ ചെന്നത്.
മോഹനന്റെ ദുരവസ്ഥ കണ്ട മന്ത്രി അഹ്മദ് ദേവര്‍ കോവില്‍ 15 ദിവസത്തിനുള്ളില്‍, ആംബുലന്‍സിന് സഞ്ചരിക്കാന്‍ പാകത്തില്‍ വഴി ഒരുങ്ങുമെന്ന് മോഹനന് ഉറപ്പ് നല്‍കുകയും മോഹനന്‍ നല്‍കിയ പരാതി വായിച്ച മന്ത്രി വെസ്റ്റ് എളേരി പഞ്ചായത് സെക്രടറിയോട് വഴിഒരുക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പതിമൂന്നാം നാള്‍ തന്റെ വീട്ടില്‍ എത്തിയ സെക്രടറി നിലവിലുണ്ടായിരുന്ന റോഡ് കുഴിയുണ്ടാക്കി വാഹനഗതാഗതം തടഞ്ഞ ഭൂവുടമയ്ക്ക് അനുകൂലമായ രീതിയില്‍ നടപടി സ്വീകരിക്കുക്കുകയും മന്ത്രി അദാലതില്‍ നല്‍കിയ നിര്‍ദേശം പാലിക്കാതിരിക്കുകയും ചെയ്തിരിക്കുകയാണെന്ന് മോഹനന്‍ പറയുന്നു.
മോഹനനും ഭാര്യ ഇന്ദിരയും മാത്രമാണ് പുങ്ങംചാലിലെ വീട്ടില്‍ താമസം. ഏക മകന്‍ കാഞ്ഞങ്ങാട് ടൗണില്‍ ഓടോറിക്ഷ ഓടിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്നു. മാസത്തില്‍ ഒരുതവണയെങ്കിലും മോഹനന് പുറത്ത് പോയി ചികിത്സ തേടണം. അയല്‍വാസികളുടെ സഹായത്തോടെയാണ് മോഹനന്‍ ഇപ്പോള്‍ ആശുപത്രിയില്‍ പോകുന്നത്. ആംബുലന്‍സ് വരാന്‍ ബുദ്ധിമുട്ട് നേരിടുന്ന വഴിയില്‍ എത്തുന്ന ഓടോറിക്ഷ മാത്രമാണ് മോഹനന് ആശ്രയം. അദാലതില്‍ മന്ത്രി, മോഹനന് റോഡ് സൗകര്യം ഉറപ്പ് നല്‍കിയിട്ടും, ആഴ്ചകള്‍ പിന്നിട്ടിട്ടും, നീതി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സമീപവാസികളും റോഡിന്റെ മറ്റു ഗുണഭോക്താക്കളും ചേര്‍ന്ന് തിങ്കളാഴ്ച കാസര്‍കോട് ജില്ലാ കലക്ടറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

Keywords: Vellarikkundu, Adalat, Ahammed Devarkovil, Kerala News, Kasaragod News, Despite Minister's order, road problem not resolved.
< !- START disable copy paste -->