city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ban | കർണാടകയിൽ 'ഗോബി മഞ്ചൂരി' നിരോധിക്കുമോ? തീരുമാനം ഉടൻ; അർബുദത്തിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി! പഞ്ഞി മിഠായിയും കബാബും പട്ടികയിൽ

മംഗ്ളുറു: (KasargodVartha) പുതുച്ചേരിക്കും തമിഴ്‌നാടിനും പിന്നാലെ കർണാടകയിലും ഗോബി മഞ്ചൂരി, പഞ്ഞി മിഠായി, കബാബ് തുടങ്ങിയ ജനപ്രിയ തെരുവ് ഭക്ഷണങ്ങൾ നിരോധിക്കാൻ സാധ്യത. അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്‌തു ഈ ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് സർകാർ നീക്കം. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.
  
Ban | കർണാടകയിൽ 'ഗോബി മഞ്ചൂരി' നിരോധിക്കുമോ? തീരുമാനം ഉടൻ; അർബുദത്തിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി! പഞ്ഞി മിഠായിയും കബാബും പട്ടികയിൽ

വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കെമികൽ ഡൈയാണ് റോഡാമൈൻ ബി. ഇത് കഴിക്കുന്നത് ജീവന് തന്നെ അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കർണാടക സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പഞ്ഞി മിഠായി, ഗോബി മഞ്ചൂരി, കബാബ് എന്നിവയുടെ സാംപിളുകൾ ശേഖരിച്ച് പരിശോധിച്ചതിൽ കൃത്രിമ വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു.

Ban | കർണാടകയിൽ 'ഗോബി മഞ്ചൂരി' നിരോധിക്കുമോ? തീരുമാനം ഉടൻ; അർബുദത്തിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി! പഞ്ഞി മിഠായിയും കബാബും പട്ടികയിൽ

സംസ്ഥാനത്തുടനീളം 170-ലധികം ഗോബി മഞ്ചൂരികളുടെ സാംപിളുകൾ പരിശോധിച്ചതിൽ നൂറിലധികം സ്ഥലങ്ങളിൽ ഗോബി മഞ്ചൂരികൾ സുരക്ഷിതമല്ലെന്ന് റിപോർടിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. ഗോബി മഞ്ചൂരി ശൈലിയിലാണ് ചികൻ കബാബ് തയ്യാറാക്കുന്നത്. കബാബിൻ്റെ രുചി വർധിപ്പിക്കാനും ആകർഷകമാക്കാനും കൃത്രിമ പൊടികൾ ഉപയോഗിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഇതും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. അതിനാലാണ് ഈ മൂന്ന് ഭക്ഷ്യവസ്തുക്കളും നിരോധിക്കുന്നതിനെക്കുറിച്ച് സർകാർ ഗൗരവമായി ആലോചിക്കുന്നത് .


Keywords:  Mangalore, Malayalam News, Gobi Manchurian, News, Top-Headlines, Mangalore, Mangalore-News, Kerala, Kerala-News, Ban, Decision soon over ban on gobi manchurian, cotton candy: Dinesh Gundu Rao. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia