Daya Bai's strike | ദയാബായിയുടെ സമരത്തിലൂടെ തലസ്ഥാനത്ത് കാസർകോടിന്റെ വിഷയങ്ങൾ വീണ്ടും ചർചയായി; ആരോഗ്യ മേഖലയുടെ ദുരിതങ്ങൾ കേൾക്കാൻ മന്ത്രിമാർ നേരിട്ടെത്തി; ഉറപ്പിൽ പ്രതീക്ഷയോടെ ജനങ്ങൾ
Oct 16, 2022, 17:44 IST
തിരുവനന്തപുരം: (www.kasargodvartha.com) കാസർകോട് ജില്ലയുടെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾക്കും എൻഡോസൾഫാൻ ദുരിതബാധിതരുടെ രോധനങ്ങൾക്കും പരിഹാരം തേടി തളരാത്ത വീര്യത്തോടെ ദയാബായി സംസ്ഥാന ഭരണസിരാ കേന്ദ്രത്തിന് മുന്നിൽ നടത്തിയ സമരം കാസർകോടിന്റെ വിഷയങ്ങൾ വീണ്ടും ചർചയാക്കി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രിമാരായ വീണാ ജോർജും ആര് ബിന്ദുവും നേരിട്ടെത്തി ചർച നടത്തി. ആദ്യം സമര സമിതി നേതാക്കളുമായും തുടർന്ന് ആശുപത്രിയിൽ ദയാബായിയുമായും മന്ത്രിമാർ സംസാരിച്ചു. കാസർകോടിന്റെ ദയനീയ അവസ്ഥ വലിയ രീതിയിൽ ചർചയാവുകയും മന്ത്രിമാർ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ദയാബായി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചുവെന്നും എൻഡോസൾഫാൻ ദുരിതബാധിതർക്ക് കാസർകോട് മെഡികൽ കോളജിൽ കൂടുതൽ സൗകര്യം ഏർപെടുത്തുമെന്നും മന്ത്രിമാർ വ്യക്തമാക്കി. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിലെ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ നടപ്പാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായതുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡികൽ കോളജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോടിനേയും ഉൾപെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ദയാബായിയുടെ സമരം.
81കാരിയായ ദയാബായി നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് സർകാർ ചർചയ്ക്ക് തയ്യാറായത്. ഈമാസം രണ്ടിനാണ് അവര്‍ സമരമാരംഭിച്ചത്. ആരോഗ്യ സ്ഥിതി വഷളായതോടെ രണ്ട് തവണ ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും വീണ്ടും സമരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ദയാബായി സമരസംഘാടക സമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ജനറൽ കൺവീനർ കരീം ചൗക്കി, വൈസ് പ്രസിഡണ്ട് ഫറീന കോട്ടപ്പുറം എന്നിവരുമായാണ് തലസ്ഥാനത്ത് മന്ത്രിമാർ ചർച നടത്തിയത്.
പ്രശ്ന പരിഹാരത്തിന് ചർചയക്ക് മുന്നോട്ട് വന്ന് ആവശ്യങ്ങൾ അംഗീകരിച്ച മന്ത്രിമാർക്ക് സമര സംഘാടക സമിതി ഭാരവാഹികളായ സുബൈർ പടുപ്പ്, ഹമീദ് ചേരങ്കൈ, ശാഫി കല്ല് വളപ്പ്, സീതി ഹാജി കോളിയടുക്ക, ശേഖരൻ മുളിയാർ, കൃഷ്ണൻ ബന്തടുക്ക, താജുദ്ദീൻ പടിഞ്ഞാർ, അബ്ദുല്ല കംബ്ലി, അബ്ദുർ റഹ്മാൻ തെരുവത്ത്, മിസിരിയ ചെർക്കള, സമീറ ചെർക്കള, ഷൈനി പി, അബദുർ റഹ്മാൻ ബന്തിയോട്, സുലൈഖാ മാഹിൻ, ഖദീജ മൊഗ്രാൽ, ഫാത്വിമ കുണിയ, ശിവ പ്രസാദ് പെർള, റാംജി തന്നോട്ട്, സിനി ജൈഷൻ, റജി കമ്മാടം, ഖമറുന്നിസ കടവത്ത്, റംല കാഞ്ഞങ്ങാട്, നാസർ പള്ളം, മുനീർ കൊവ്വൽ പള്ളി, മൂസ മൊഗ്രാൽ, ഷാജി കടമന, ജാഫർ, ശുകൂർ കണാജെ, ബിലാൽ മൊഗ്രാൽ, മൈമൂന ബദിയടുക്ക, അബൂബകർ കുണ്ടoകുഴി, അരുൺ കുമാർ, റഹീം നെല്ലിക്കുന്ന്, ഉസ്മാൻ പള്ളിക്കാൽ, വിലാസിനി, പ്രശാന്തി കാഞ്ഞങ്ങാട്, ഫാത്വിമ കാഞ്ഞങ്ങാട് തുടങ്ങിയവർ നന്ദി അറിയിച്ചു.

Keywords: Thiruvananthapuram, Kasaragod, Kerala, News, Top-Headlines, Development project, Health, Health-Department, Minister, Health-Minister, Hospital, Panchayath, Police, Dayabai's strike and Kasaragod.