പിതാവ് പീഡിപ്പിച്ചത് ഇരട്ടപെണ്‍കുട്ടികളില്‍ ഒരാളെ; ഭാര്യയുടെ താമസം കാമുകനൊപ്പം
Aug 18, 2015, 11:08 IST
നീലേശ്വരം: (www.kasargodvartha.com 18/08/2015) നീലേശ്വരത്തെ പിതാവ് പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തന്റെ ഇരട്ടപെണ്‍കുട്ടികളില്‍ ഒരാളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. 14 കാരിയായ പെണ്‍കുട്ടിയുടെ പരാതിപ്രകാരം പിതാവ് കുഞ്ഞിക്കണ്ണനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ കോടതയില്‍ ഹാജരാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടി കോഴിക്കോട്ടെ ഒബ്‌സര്‍വേഷന്‍ ഹോമിലാണുള്ളത്. അതിനിടെ സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു. കുഞ്ഞിക്കണ്ണന്റെ ഭാര്യ കാമുകനായ പ്രസാദ് എന്ന യുവാവിനോടൊപ്പമാണ് ഇപ്പോള്‍ താമസം. ചീമേനിയിലെ പ്ലാന്റേഷന്‍ കോര്‍പറേഷനിലാണ് ഭാര്യ ജോലിചെയ്യുന്നത്. ഇവിടെവെച്ച് ഇരുവരും അടുപ്പത്തിലാവുകയും ഒരുമിച്ച് താമസമാരംഭിക്കുകയുമായിരുന്നു. പെണ്‍മക്കള്‍ പിതാവിനോടൊപ്പമാണ് കഴിഞ്ഞിരുന്നത്.
താന്‍ മകളെ പീഡിപ്പിച്ചിട്ടില്ലെന്നും തന്നെയും മക്കളേയും അകറ്റാന്‍വേണ്ടി ഭാര്യയുടെ കാമുകന്‍ മകളെകൊണ്ട് പോലീസില്‍ കള്ളപ്പരാതി നല്‍കിയതെന്നുമാണ് കുഞ്ഞിക്കണ്ണന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇക്കാര്യം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കുമെന്നും പോലീസ് പറഞ്ഞു.
Related News:
പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

Keywords : Molestation, Arrest, Father, Complaint, Police, Nileshwaram, Kanhangad, Kasaragod, Kerala.