Dargah Relocated | ദേശീയ പാത വികസനത്തിനായി കാസർകോട്ട് ദർഗ മാറ്റിസഥാപിച്ചു
Apr 21, 2022, 11:16 IST
ദേശീയ പാതയുടെ വികസനത്തിനായി ഈ സ്ഥലം അനിവാര്യമായതോടെയാണ് കുടുംബം ഈ തീരുമാനമെടുത്തത്. സമസ്ത കേരള ജംഇയ്യതുൽ ഉലമ ചുമതലപ്പെടുത്തിയ പ്രമുഖ പണ്ഡിതനും കാസർകോട് സംയുക്ത ജമാഅത് ഖാദിയുമായ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരുടെ ഉപദേശ നിർദേശങ്ങൾ പ്രകാരമാണ് തുടർ നടപടികൾ സ്വീകരിച്ചത്.
തുടർന്ന് ദർഗ ഉൾപെടുന്ന ഏഴര സെന്റ് സ്ഥലം കമിറ്റി വിട്ടുനൽകി. മറ്റ് അഞ്ച് ഖബറുകളും ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ദേശീയ പാത വികസനത്തിനായി പള്ളിയുടെ മിനാരവും മുൻവശവും പൊളിച്ചുമാറ്റേണ്ടതുണ്ട്. നഷ്ടപരിഹാരമായി ലഭിച്ച 1.85 കോടി രൂപ കൊണ്ട് പള്ളി പുതുക്കിപ്പണിയാനാണ് തീരുമാനം. നേരത്തേ മൊഗ്രാൽ പുത്തൂർ കുന്നിലിലെ സൂഫി ബാവയുടെ ഖബറിടവും ദേശീയ പാത വികസനത്തിനായി മാറ്റിയിരുന്നു.
Keywords: Dargah relocated for National Highway development, Kerala, Kasaragod, News, Top-Headlines, National highway, Development project, Committee, Masjid, Mogral Puthur.
< !- START disable copy paste -->