Chargesheet | ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപിച്ചു; എം സി ഖമറുദ്ദീൻ ഉൾപെടെ 29 പ്രതികൾ
Nov 7, 2023, 11:30 IST
കാസർകോട്: (KasargodVartha) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപിച്ചു. കാസർകോട്, കണ്ണൂർ അഡീഷണൽ ജില്ലാ കോടതികളിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപിച്ചത്. കേസിൽ ഫാഷൻ ഗോൾഡ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ എം സി ഖമറുദ്ദീൻ, എം ഡി ടി കെ പൂക്കോയ തങ്ങൾ അടക്കം 29 പ്രതികളാണുള്ളത്.നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂർ, ചന്തേര, കാസർകോട് പൊലീസ് സ്റ്റേഷനുകളിലായി 168 പരാതികളാണുള്ളത്. ഇതിൽ അന്വേഷണം പൂർത്തിയായ 15 കേസുകളിലാണ് ഇപ്പോൾ കുറ്റപത്രം നൽകിയിരിക്കുന്നത്.
17 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ പറയുന്നത്. ബഡ്സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐപിസി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്. രേഖകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമർപിച്ചത്. ക്രൈംബ്രാഞ്ച് എസ്പി പി പി.സദാനന്ദൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.
നേരത്തെ കേസിൽ പൂക്കോയ തങ്ങൾ, എം സി ഖമറുദ്ദീൻ തുടങ്ങിയ പ്രതികളുടെ വീടുകളും, സ്ഥലങ്ങളും, കെട്ടിടവും ഉൾപെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 263 പേരാണ് പരാതി നൽകിയിരിക്കുന്നത്.
Keywords: News, Kerala, Kasragod, Chargesheet, Fashion Gold, Crime, Case, Crime Branch, Court, Investigation, Complaint, Crime branch submits Chargesheet in Fashion Gold investment fraud case.
< !- START disable copy paste -->