ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷം;കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു; പോലീസ് സ്റ്റേഷൻ മാർച്ചിലും ഉന്തും തള്ളും
Sep 10, 2020, 18:37 IST
കാസർകോട്: (www.kasargodvartha.com 10.09.2020) ഹൈക്കോടതി സിംഗിൾ ബെഞ്ചിന് പിന്നാലെ സർക്കാർ അപ്പീൽ തള്ളി ഡിവിഷൻ ബെഞ്ചും ആവശ്യപ്പെട്ടിട്ടും പെരിയ ഇരട്ട കൊലക്കേസിൻ്റെ കേസ് ഡയറി കൈമാറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായ സംഭവത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കാസർകോട് ടൗൺ പോലീസ് കേസെടുത്തു.
ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നിൽ, കോൺഗ്രസ് നേതാക്കളായ റിജിൻ മാക്കുറ്റി, പി കെ ഫൈസൽ, സാജിദ് മൗവ്വൽ, ജോമോൻ ജോസ്, പ്രദീപ്കുമാർ, ഇ സുരേഷ്, അർജുനൻ തായലങ്ങാടി, ഇസ്മാഇൽ ചിത്താരി, ഉനൈസ് ബേഡകം, പ്രശാന്ത് കല്യോട്ട്, മഹേഷ്, ഹരീഷ്, രവി, അനൂപ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്തും കോവിഡ് നിർദ്ദേശ ലംഘനത്തിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് കേസെടുത്തത്.
ഐ പി സി 332, 145, 143, 147, 148, 283, 149, ഐ പി സി 4/2 ഇ, പി ഡി പി ആക്ട് എന്നീ വകുപ്പുകൾ അനുസരിച്ചാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് എടുത്തിരിക്കുന്നത്.
അതേ സമയം ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ചിൽ പോലീസിസിൻ്റെ നരനായാട്ടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാസർകോട് മണ്ഡലം കമ്മിറ്റി ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാത്യു ബദിയടുക്ക അധ്യക്ഷത വഹിച്ചു. സി ബി ജെയിംസ് ഉദ്ഘാടനം ചെയ്തു. കെ ഖാലിദ്, കെ ടി സുബാഷ്, മുനീർ ബാങ്കോട്, മനാഫ് നുള്ളിപ്പാടി, മാഹൂദ് ബട്ടേക്കാൽ, വിനോദ് കുമാർ, കെ കെ പ്രദീപ്, ദീപക് യാദവ്, ഓംകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി. സാദിഖ് കമ്മാടം സ്വാഗതം പറഞ്ഞു.
പോലീസ് സ്റ്റേഷൻ മാർച്ചിലും ഉന്തും തല്ലും നടന്നു.
Keywords: Kasaragod, Kerala, News, March, Youth-congress, Police, Case, Leader, Crimebranch, Office, Crime branch office march: Police file case against Youth Congress leaders under non-bailable section