പൈവളിഗയില്‍ സി.പി.എം.-ബി.ജെ.പി. കൂട്ടൂകെട്ട്: മുസ്‌ലിം ലീഗ്
May 5, 2014, 15:58 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2014) വര്‍ഗ്ഗീയതക്കെതിരെ പ്രസംഗിക്കുകയും പരസ്യമായി സഖ്യമുണ്ടാക്കി സംഘ്പരിവാര്‍ സംഘടനകളെ വാരിപുണരുകയുംചെയ്യുന്ന സി.പി.എം. നിലപാട് മതേതരത്വത്തിന് ഭീഷണിയും അപഹാസ്യവുമാണെന്നും മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ പ്രസ്താവിച്ചു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പയറ്റിയ സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ട് ശക്തമായ രീതിയില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പൈവളിഗെ പഞ്ചായത്തില്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഈ മാസം 22 ന് നടക്കുന്ന പൈവളിഗെ പഞ്ചായത്ത് കളായി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിന് ബി.ജെ.പി. സ്ഥാനാര്‍ത്ഥി മത്സര രംഗത്തുനിന്ന് പിന്‍മാറിയതോടെയാണ് ഒരിക്കല്‍കൂടി ബന്ധം മറനീക്കി പുറത്തുവന്നത്. ബി.ജെ.പി. അംഗം മണികണ്ഠനെ പ്രസിഡന്റും സി.പി.എം. മെമ്പര്‍ ദിനേശ്വരി വൈസ് പ്രസിഡന്റും സി.പി.എം. നേതാവ് അബ്ദുര്‍ റസാഖ് വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായി ഭരണം കൈയ്യാളുന്ന പൈവളിഗെ പഞ്ചായത്തില്‍ ബി.ജെ.പി.-സി.പി.എം. കൂട്ടുകെട്ട് ബലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി സനന്ദകുമാര്‍ പിന്‍മാറിയത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ. അന്തുഹാജി 36 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്. പ്രസ്തുത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. 123 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇരുനൂറില്‍പരം വോട്ടുകളും നേടിയിരുന്നു. അന്തു ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി സി.പി.എമ്മിന് വാര്‍ഡ് ഉറപ്പിക്കുന്നതിനുവേണ്ടിയാണ് ബി.ജെ.പി. പിന്‍മാറിയത്.
അധികാരത്തിനും പണത്തിനും വേണ്ടി ഏത് നെറികെട്ട നിലപാട് സ്വീകരിക്കാനും തയ്യാറാണെന്ന് പൈവളിഗെയില്‍ ബി.ജെ.പി. ഒരിക്കല്‍കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ സി.പി.എം-ബി.ജെ.പി. ജില്ല കമ്മിറ്റികള്‍ തയ്യാറാകണമെന്ന് അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
Also Read:
ഭരണം കറവപ്പശു; 16 നു മുമ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ ലീഗ്, മാണി, ചെറു കക്ഷികള്‍
Keywords: STU Abdul Rahman, Kasaragod, Kerala, Paivalika, Muslim-league, BJP, CPM, By election, Candidate.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067