കോവിഡ്: ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെ സർക്കാർ വിശ്വാസത്തിലെടുത്ത് ഏകോപനത്തിനു മുന്നോട്ടു വരണമെന്ന് ഐ എം എ
Oct 1, 2020, 19:56 IST
കാസർകോട്: (www.kasargodvartha.com 01.10.2020) കോവിഡ് വ്യാപനം പ്രവചിക്കാൻ കഴിയാത്ത വിധം ഗുരുതര സ്ഥിതിയിലുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലുള്ള സംഘടന കളെ വിശ്വാസത്തിലെടുത്ത് ശാസ്ത്രീയമായ ഏകോപനത്തിനു മുന്നോട്ടു വരണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. എബ്രഹാം വർഗീസ് ആവശ്യപ്പെട്ടു.
ഐഎംഎ കാസർകോട് ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം. ലോക്ഡൗൺ ഇല്ലാതെ കർശന നിയന്ത്രണം നടപ്പിലാക്കണം.
ജില്ലയിൽ നിന്നു വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കു മംഗളുരുവിലെ ആശുപ്രതികളിലേക്കു തള്ളിവിടുന്ന അവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും ജില്ലയിൽ തന്നെ വിദഗ്ധ ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ. പി നാരായണ പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. പി ഗോപികുമാർ, ഡോ. രാകേഷ്, ഡോ. ബി നാരായണ നായ്ക്ക്, ഡോ. ജോസഫ് ബെനവൻ, ഡോ. തേജസ്വി, ഡോ. കെ ജിതേന്ദ്ര റായ്, ഉത്തര മേഖല വൈസ് പ്രസിഡണ്ട് ഡോ. സാമുവൽ കോശി, കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ രാജാറാം റോട്ടറി ഡിസ്ട്രിക് ഗവർണർ ഡോ. പി ഹരികൃഷ്ണൻ നമ്പ്യാർ, ഐഎംഎ ജില്ലാ ചെയർമാൻ ഡോ. പി എം സുരേഷ് ബാബു, ഡോ. ദീപിക കിഷോർ, കാസർകോട് റോട്ടറി പ്രസിഡണ്ട് ഡോ. സി എച്ച് ജനാർദ്ദന നായ്ക്ക്, അനസ്തെറ്റിസ്റ്റ് അസോസിയേഷൻ ദേശീയ പ്രസിഡണ്ട് ഡോ. വെങ്കിട ഗിരി, ഡോ. കിഷോർ, ഡോ. അനന്ത് കമ്മത്ത്, ഡോ. നബീസ, പി ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : ഡോ. ബി നാരായണ നായ്ക് (പ്രസി), ഡോ. പി കെ.നഫീസ, ഡോ. ഗണേഷ് മയ്യ (വൈസ് പ്രസി), ഡോ. രാകേഷ് (ഹോണററി സെക്ര), ഡോ. കെ ആർ ബാല സുബ്രഹ്മണ്യ (ജോ സെക്ര), ഡോ. കെ വെങ്കട് തേജസ്വി (ട്രഷറർ).

Keywords: Kasaragod, Kerala, News, COVID-19, Health-Department, Government, Doctors, COVID: The IMA has called on the government to come forward for coordination with the organizations working in the health sector