ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ കോവിഡ് രോഗ ഭീഷണി; പോലീസ് നിയന്ത്രണം കര്‍ശനമാക്കി
Jul 21, 2020, 15:53 IST
ഉദുമ: (www.kasargodvartha.com 21.07.2020) ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ കോവിഡ് രോഗ ഭീഷണി നിലനില്‍ക്കുന്നു. ഇതോടെ പോലീസ് നിയന്ത്രണം കര്‍ശ്ശനമാക്കി. കളക്ഷന്‍ ഏജന്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ പാലക്കുന്നും, ഉദുമയിലും പരിഭ്രാന്തിപടര്‍ന്നു. ഇവര്‍ പാലക്കുന്നിലും, ഉദുമയിലും, പരിസരപ്രദേശങ്ങളിലും പ്രതിദിന കലക്ഷനെത്തിയ സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരുമാണ് അങ്കലാപ്പിലായത്.
ആശാവര്‍ക്കര്‍ കൂടിയായ ഇവര്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്. അതിനിടെ പാലക്കുന്നിലും, ഉദുമയിലുമുള്ള കച്ചവട സ്ഥാപനങ്ങളില്‍ പലരും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. പ്രതിദിന കലക്ഷന്‍ ഏജന്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ, പാലക്കുന്ന്, ഉദുമ പ്രദേശങ്ങള്‍ സമൂഹ വ്യാപന ഭീഷണി നിലനില്‍ക്കുന്നുണ്ട്.
ഇവിടുത്തെ ക്ഷേത്രത്തിന്റെ ഭണ്ഡാര വീട്ടിലടക്കം ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. തൊട്ടടുത്ത ചെമ്മനാട് പഞ്ചാ പഞ്ചായത്ത് രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് കടകള്‍ അടച്ചതോടെ ഉദുമയിലേക്കാണ് ആളുകള്‍ സാധനങ്ങള്‍ വാങ്ങാനും മറ്റുമായി എത്തുന്നത്. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ തടിച്ചുകൂടുന്ന സാഹചര്യം ഇത് മൂലം ഉണ്ടാകുന്നു.
Keywords: Kasaragod, Uduma, Pallikara, Kerala, News, COVID-19, Panchayath, covid disease threat in Uduma and Pallikkara panchayats