city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് 19: കലാ-കായിക മേഖല ഇപ്പോഴും ട്രിപ്പിള്‍ ലോക്ക് ഡൗണില്‍, കടുത്ത പ്രതിസന്ധിയിലായി ജില്ലയിലെ നൂറുകണക്കിന് നൃത്ത അധ്യാപകര്‍; നിവേദനവുമായി എ കെ ഡി ടി യു

കാസര്‍കോട്: (www.kasargodvartha.com 04.07.2020) ലോകത്തെ തന്നെ കടുത്ത പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരിയില്‍ രാജ്യം ഭയപ്പാടിലാണ്. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കി വരികയാണ്. എന്നാല്‍ ചില മേഖലകള്‍ ഇപ്പോഴും ട്രിപ്പിള്‍ ലോക്ക് ഡൗണിലാണ്. ഇവയില്‍ ഒന്നാണ് കലാ-കായിക മേഖല.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഈ മേഖല പൂര്‍ണമായും നിശ്ചലമായ അവസ്ഥയാണ്. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ജില്ലയിലെ നിരവധി നൃത്ത-കായിക അദ്ധ്യാപകരാണ്. ലോക്ക് ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലുള്ള നിരവധി സമാന്തര പരിപാടികള്‍ സര്‍ക്കാര്‍ ആവിശ്കരിക്കുമ്പോഴും നൃത്ത അദ്ധ്യാപന മേഖലയില്‍ ഇപ്പോഴും നിരോധനം തുടരുകയാണ്.

കലാ പഠനം പാഠ്യപദ്ധതിയുടെ വിഷയമാണെങ്കിലും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവം, കേരളോത്സവം പോലുള്ള കലാകാരന്‍മാരുടെ സര്‍ഗവാസന പരിപോഷിക്കുന്ന പരിപാടികള്‍ നടക്കാന്‍ സാധിക്കാത്തതുകൊണ്ട് തന്നെ കലാകാരന്‍മാര്‍ കടുത്ത സമ്മര്‍ദത്തിലാണ്. ഇത് നൃത്തം,നാടകം, വാദ്യകല മറ്റ് അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ട് ജീവിക്കുന്ന നിരവധിപേരുടെ ജീവിതമാര്‍ഗമാണ് വഴിമുട്ടിച്ചിരിക്കുന്നത്.

ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയ മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കുമ്പോള്‍ തികച്ചും സാമൂഹിക അകലം പാലിച്ച് നടക്കുന്ന നൃത്ത പഠനവും മറ്റ് കലാ പരിശീനങ്ങള്‍ക്കും അനുവാദം നല്‍കാത്തത് കടുത്ത നിഷേധാത്മക സമീപനമാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

കലാ പരിപാടികളുടെ പരിശാലനം നിലച്ചതോടെ ഇതിന്റെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ചമയം, കോസ്റ്റ്യൂം, ഡിസൈനിങ്ങ്,മേക്കപ്പ് ആര്‍ട്ടിസ്റ്റ്, പക്കമേളക്കാര്‍ തുടങ്ങി ജില്ലയിലെ നൂറുകണക്കിന് പേരുടെ ഉപജീവനമാണ് വഴി മുട്ടിയിരിക്കുന്നത്. കെട്ടിട വാടക, വൈദ്യുതി, വെള്ളം, മറ്റ് ചിലവുകള്‍ ഉള്‍പ്പെടെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവരില്‍ പലരും. ഈ  സാഹചര്യത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകള്‍ തുടങ്ങുന്നതിന് അനുവാദം നല്‍കണമെന്നാ ആവശ്യപ്പെട്ട് മന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരികുകയാണ് ജില്ലയിലെ നൃത്ത അദ്ധ്യാപകരുടെ സംഘടനയായ എ കെ ഡി ടി യു.
കോവിഡ് 19: കലാ-കായിക മേഖല ഇപ്പോഴും ട്രിപ്പിള്‍ ലോക്ക് ഡൗണില്‍, കടുത്ത പ്രതിസന്ധിയിലായി ജില്ലയിലെ നൂറുകണക്കിന് നൃത്ത അധ്യാപകര്‍; നിവേദനവുമായി എ കെ ഡി ടി യു

സാമ്പത്തിക പ്രയാസം മൂലം ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച്  നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇടപെടല്‍ നടത്തണമെന്നും എ കെ ഡി ടി യു ജില്ലാ സെക്രട്ടറി പ്രജീഷ് കാഞ്ഞങ്ങാട്  പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, COVID-19, District, Covid-19: Artists in trouble, AKDTU memorandum submitted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia