മൂന്ന് വര്‍ഷം മുമ്പ് കാസര്‍കോട്ട് നിന്നും അറസ്റ്റ് ചെയ്ത സൗദി പൗരനെ നാട്ടിലേക്ക് അയക്കാന്‍ കോടതി ഉത്തരവ്
Dec 9, 2015, 23:55 IST
കാസര്‍കോട്: (www.kasargodvartha.com 09/12/2015) മൂന്ന് വര്‍ഷം മുമ്പ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും യാത്രാ രേഖകളോ മറ്റോ ഇല്ലാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത സൗദി പൗരനെ നാട്ടിലേക്ക് അയക്കാന്‍ കോടതി ഉത്തരവിട്ടു. മൂന്ന് വര്‍ഷത്തോളമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ ബഷീറിനെ (34)യാണ് എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് അയക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
2012 ജൂണ്‍ 12നാണ് ബഷീര്‍ അറസ്റ്റിലായത്. സൗദി പൗരനാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അവിടെ ആരാധനാലയത്തില്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് പോലീസ് പിടികൂടിയെന്നും പിന്നീട് രക്ഷപ്പെട്ട് ബംഗ്ലാദേശിലേക്ക് എത്തിയെന്നും, ബംഗ്ലാദേശ് പൗരന്റെ സഹായത്തോടെ ബംഗാളിലേക്ക് കടന്നുവെന്നും ഇയാള്‍ പറയുന്നു.
കൂടെയുണ്ടായിരുന്ന സഹോദരനെ ഇവിടെ വെച്ച് കാണാതായി. ഇതിന് ശേഷം ഇന്ത്യയില്‍ പലയിടങ്ങളില്‍ കറങ്ങിയ ശേഷം കാസര്‍കോട്ട് എത്തുകയായിരുന്നു- ബഷീര്‍ പറയുന്നു. കാസര്‍കോട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടാണ് ബഷീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം സൗദി എംബസിയുമായി കാസര്‍കോട് പോലീസ് ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.
2012ല്‍ പിടിയിലായ ബഷീറിനെ രഹസ്യാന്വേഷണ വിഭാഗങ്ങളടക്കം ചോദ്യംചെയ്തെങ്കിലും സംശയകരമായ ഒരുകാര്യവും ഇയാള്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് യാത്ര രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ബഷീറിനെ അന്വേഷിച്ച് ബന്ധുക്കളോ, എംബസിയോ രംഗത്ത് വന്നിരുന്നില്ല. അന്ന് പിടിയിലായപ്പോള്‍ താന്‍ പാകിസ്താന് സ്വദേശിയാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
മറത്തുല്ആലം, മക്ക, സൗദി അറേബ്യ എന്നാണ് ഇയാള്‍ വിലാസം നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന ബഷീറിനെ കാസര്‍കോട് ടൗണ്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.

Related News: പോലീസ് പിടിയിലായ പാകിസ്താന് സ്വദേശിയെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തു
പാകിസ്താന് പൗരനെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയില്‍
Keywords : Kasaragod, Kerala, Court, Arrest, Jail, Pakistan, Abdul Basheer.