city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court acquitted | നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ പൊലീസിന്റെ കൃത്യനിർവണം തടസപ്പെടുത്തിയെന്ന കേസ്: മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

കാസർകോട്: (www.kasargodvartha.com) 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ കാസർകോട് ഗവ. കോളജ് പരിസരത്ത് പൊലീസിന്റെ കൃത്യനിർവണം തടസപ്പെടുത്തിയെന്ന കേസിൽ മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു. അബ്ദുൽ നിസാർ, ഉനൈസ് പിഎ, അബ്ദുൽ ഇർശാദ്, റംസാൻ മുബാറക്, അബ്ദുൽ ഹമീദ്, ഫൈസൽ എന്നിവരെയാണ് വെറുതെവിട്ടത്.
  
Court acquitted | നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ പൊലീസിന്റെ കൃത്യനിർവണം തടസപ്പെടുത്തിയെന്ന കേസ്: മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

2016 മെയ് 19ന് 12.30 മണിയോടെ മഞ്ചേശ്വരം മണ്ഡലത്തിലെ റീ-കൗണ്ടിംഗ് സമയത്ത് മുസ്ലിം ലീഗ് - ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയെന്നും ഈ സമയത്ത് ഇടപെട്ട പൊലീസിന്റെ കൃത്യനിർവണം തടസപ്പെടുത്തിയെന്നുമായിരുന്നു പൊലീസ് എഫ്ഐആർ. പിന്നീട് കോടതിയിൽ എത്തിയപ്പോൾ ഒരു വിഭാഗത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസ് നിലപാടെന്നും ചാർജ് ഷീറ്റ് നൽകാതെ ബിജെപി പ്രവർത്തകരെ പൊലീസ് സഹായിക്കുകയായിരുന്നുവെന്നും മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു.
  
Court acquitted | നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ പൊലീസിന്റെ കൃത്യനിർവണം തടസപ്പെടുത്തിയെന്ന കേസ്: മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

അന്നത്തെ കാസർകോട് എസ്ഐ രഞ്ജിത് രവീന്ദ്രൻ മുസ്ലിം ലീഗ് ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയെന്നായിരുന്നു ആദ്യം മൊഴി നൽകിയതങ്കിലും പിന്നീട് തിരുത്തി മുസ്ലിം ലീഗ് പ്രവർത്തകർ മാത്രമാണ് പ്രശ്നത്തിലുണ്ടായിരുന്നതെന്ന് മൊഴി മാറ്റിയതായി മുസ്ലിം ലീഗ് പ്രവർത്തകർ പറഞ്ഞു. കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്നും 14 സാക്ഷികളാണ് കോടതിയിൽ ഹാജരായത്. മുസ്ലിം ലീഗ് പ്രവർത്തകർക്ക് വേണ്ടി അഡ്വ. പിഎ ഫൈസൽ ഹാജരായി.

Keywords:  Kasaragod, Kerala, News, Top-Headlines, Latest-News, Election, Police, Case, Muslim-league, Court-order, Court, Court acquitted Muslim League workers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia