കടം നല്കിയ 5 ലക്ഷം തിരിച്ചുചോദിച്ചതിന് ദമ്പതികളെ വീടുകയറി മര്‍ദിച്ചതായി പരാതി
Sep 16, 2017, 20:23 IST
ഉദുമ: (www.kasargodvartha.com 16.09.2017) കടം നല്കിയ 5 ലക്ഷം തിരിച്ചുചോദിച്ചതിന് ദമ്പതികളെ വീടുകയറി മര്‍ദിച്ചതായി പരാതി. ഉദുമ ബാരയിലെ ഷണ്മുഖദാസ് (44), ഭാര്യ രാഗി (32) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അടുത്ത ബന്ധുക്കളായ ആറു പേരാണ് മര്‍ദിച്ചതെന്ന് ആശുപത്രി കഴിയുന്ന ഷണ്മുഖ ദാസ് പരാതിപ്പെട്ടു.
അക്രമത്തില്‍ ഷണ്മുഖദാസിന്റെയും രാഗിയുടെയും തലയ്ക്കാണ് പരിക്കേറ്റത്. രാഗിയുടെ തലയ്ക്ക് 12 തുന്നുകളിട്ടിട്ടുണ്ട്. നേരത്തെ ഗള്‍ഫിലായിരുന്ന ഷണ്മുഖദാസ് അടുത്ത ബന്ധുവിന്റെ മക്കള്‍ക്ക് പഠനചെലവിനായി അഞ്ചു ലക്ഷം രൂപ കടം നല്‍കിയിരുന്നു. ഗള്‍ഫ് ജോലി മതിയാക്കി നാട്ടില്‍ തന്നെയുള്ള ഷണ്മുഖദാസ് സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തിലാണ് മര്ദിച്ചുപരിക്കേല്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Assault, Attack, Couples assaulted by gang
Keywords: Kasaragod, Kerala, news, Uduma, Assault, Attack, Couples assaulted by gang