കൊറോണ വൈറസ് ബാധ: കാസര്‍കോട് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 53 പേര്
Feb 19, 2020, 19:45 IST
കാസര്‍കോട്: (www.kasargodvartha.com 19/02/2020) കൊറോണ വൈറസ് രോഗബാധയുടെ പശ്ചാതലത്തില്‍ ജില്ലയില്‍ 53 പേര് വീടുകളില്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. 51 പേര് 28 ദിവസ നീരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. ജില്ലയില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും മറ്റ് വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരും ആരോഗ്യ വകുപ്പിന്റെ നീരിക്ഷണത്തിലാണ്. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ എല്ലാ തലത്തിലും കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു.

Keywords: Kerala, kasaragod, news, District, Report, case, China, Health-Department, Coronavirus; 53 under observation in home