ആറു ലക്ഷം രൂപയുടെ കരാര്‍ പണിക്ക് ക്ലബിന് 21 ഇഞ്ച് ടി വി യും 10,000 രൂപയും നല്‍കണം; ബില്‍ പാസാകണമെങ്കില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ക്ക് കരാര്‍ തുകയുടെ അഞ്ചു ശതമാനം കൈക്കൂലിയും നല്‍കണം, കരാറുകാരന്‍ ആക്ഷേപവുമായി രംഗത്ത്
Aug 14, 2017, 12:15 IST
കാസര്‍കോട്:(www.kasargodvartha.com 14.08.2017) ആറു ലക്ഷം രൂപയുടെ കരാര്‍ പണിക്ക് ക്ലബിന് 21 ഇഞ്ച് ടി വി യും 10,000 രൂപയും നല്‍കണം. ബില്‍ പാസാകണമെങ്കില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ക്ക് കരാര്‍ തുകയുടെ അഞ്ചു ശതമാനം കൈക്കൂലിയും നല്‍കണം. കാസര്‍കോട് നഗരസഭ 2016 -2017 വര്‍ഷത്തെ പൊതുമരാമത്ത് കരാര്‍ ജോലിയില്‍ ഉള്‍പ്പെട്ട ചേരങ്കൈ കടപ്പുറം റോഡ് ടാറിംഗ് കരാര്‍ ഏറ്റെടുത്ത കരാറുകാരന്‍ ഹസൈനാര്‍ തളങ്കരയ്ക്കാണ് ഈ ദുര്‍ഗതി. ടാറിംഗ് വേളയില്‍ പ്രദേശത്തെ ക്ലബ്ബ് ഭാരവാഹികളാണ് കരാറുകാരനോട് 21 ഇഞ്ച് എല്‍.ഇ.ഡി. ടിവിയും 10,000 രൂപയും ആവശ്യപ്പെട്ടതെന്നാണ് ആക്ഷേപം. www.kasargodvartha.com
സംഭാവന നല്‍കാന്‍ പറ്റില്ലെന്നു പറഞ്ഞു അവരെ തിരിച്ചയച്ചപ്പോള്‍ അവര്‍ പിറ്റേ ദിവസം മുതല്‍ കൂടതല്‍ ഭീഷണിയുമായി രംഗത്ത് വരികയും കരാറുകാരനുമായി വാക്ക് തര്‍ക്കം ഉണ്ടാകയും ചെയ്തിരുന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് റോഡ് പണി പൂര്‍ത്തീകരിച്ചപ്പോള്‍ കരാറുകാരന് അടുത്ത പരീക്ഷണം ബില്‍ മാറുന്നതായി ബന്ധപ്പെട്ടായിരുന്നു. ക്ലബ്ബ് പ്രവര്‍ത്തകര്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് എഞ്ചിനീയര്‍ക്ക് നടപടിക്രമങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് എഞ്ചിനീയര്‍ എസ്റ്റിമേറ്റ് പരിശോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ക്ക് നിര്‍ദേശം കൈമാറി. ബില്ലുമായി ബന്ധപ്പെട്ട് കരാറുകാരന്‍ മുനിസിപ്പല്‍ എഞ്ചിനീയറെ സമീപിച്ചപ്പോള്‍ കരാര്‍ തുകയുടെ അഞ്ച് ശമാനം കൈക്കൂലിയായിരുന്നു ചോദിച്ചതെന്ന് ഹസൈനാര്‍ തളങ്കര കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. www.kasargodvartha.com
വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടു നോക്കിയ ഫയലാണ്, കമ്മീഷന്‍ കിട്ടിയേതീരു എന്നായിരുന്നു മുനിസിപ്പല്‍ എഞ്ചിനീയറുടെ നിലപാട്. കൈക്കൂലി നല്‍കി ഈ കരാര്‍ ജോലിക്ക് പണം ലഭിച്ചാല്‍ നഷ്ട്ടം നേരിടും എന്ന് ഉറപ്പുള്ളത് കൊണ്ട് കൈക്കൂലി നല്‍കാന്‍ തയ്യാറല്ല എന്ന് കരാറുകാരന്‍ അറിയിച്ചു. ചെയ്തു കഴിഞ്ഞ ജോലിയില്‍ പാകപ്പിഴകള്‍ എവിടെയാണെന്ന് ചൂണ്ടി കാണിക്കാന്‍ പോലും മുന്‍സിപ്പല്‍ എഞ്ചിനീയര്‍ക്ക് സാധിക്കുന്നില്ലെന്ന് കരാറുകാരന്‍ വെളിപ്പെടുത്തുന്നു. ഒരു വര്‍ഷത്തെ ഗ്യാരന്റി സമയം ഉള്ള വര്‍ക്കില്‍ റോഡ് തകര്‍ന്നാല്‍ നന്നാക്കാന്‍ തയാറാണെന്ന് കരാറുകാരന്‍ അറിയിക്കുകയും, ഇത് സംബന്ധിച്ച എഗ്രിമെന്റ് നിലവില്‍ ഉള്ളപ്പോള്‍ കരാര്‍ തുക തടഞ്ഞു വെച്ചത് നിതീകരിക്കാന്‍ സാധിക്കില്ലെന്നും ബില്‍തുക തടഞ്ഞുവെക്കുന്നത് കരാര്‍ ലംഘനമാണെന്നും കരാറുകാരന്‍ പറയുന്നു.
തുടരെ തുടരെയുള്ള സമ്മര്‍ദങ്ങള്‍ കാരണം രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് കരാറുകാരന്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കേണ്ടിയും വന്നു. ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കി കരാര്‍ ജോലി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അഴിമതി വിരുദ്ധ പ്രവര്‍ത്തകര്‍ റോഡ് വിലയിരുത്തണമെന്നും കരാറുകാരന്‍ ആവശ്യപ്പെട്ടു. 585 മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയിലും ചെയ്യേണ്ടിരുന്ന പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത് 600 മീറ്റര്‍ നീളത്തിലും 4.10 മുതല്‍ 4.30 വീതിയിലുമാണെന്ന് കരാറുകാരന്‍ പറയുന്നു. www.kasargodvartha.com
കൈക്കൂലി ശതമാനം കണക്ക് പറഞ്ഞ് ഉദ്യോഗസ്ഥര്‍ വാങ്ങിച്ചു കൂട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അഴിമതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തകര്‍ ഇതൊന്നും കാണുന്നില്ലേയെന്നും അതോ കണ്ടില്ലെന്ന് നടിക്കുന്നുവോ എന്നുമാണ് കരാറുകാരന്‍ ചോദിക്കുന്നത്. www.kasargodvartha.com
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Kasaragod-Municipality, Road Tarring, Club, Contractor's complaint against club and Municipal Engineer