Congress held march | മലയോര ഹൈവേയിൽ യാത്രാ ദുരിതം; കോൺഗ്രസ് കിഫ്‌ബി ഓഫീസിലേക്ക് മാർച് നടത്തി
May 27, 2022, 21:09 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) പൊട്ടി പൊളിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞ മലയോര ഹൈവേയിലെ റോഡുകളിൽ അപകടങ്ങൾ തുടർക്കഥയാവുമ്പോഴും അധികൃതർ നിസംഗത പാലിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി മണ്ഡലം കമിറ്റികളുട നേതൃത്വത്തിൽ കാഞ്ഞങ്ങാട് കിഫ്‌ബി ഓഫീസിലേക്ക് മാർചും ധർണയും നടത്തി.
മലയോര ഹൈവേയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അറ്റകുറ്റപണി നടത്തി മഴക്കാലത്തെ ദുരിതയാത്ര അടിയന്തിരമായി പരിഹരിക്കാൻ അധികൃതർ തയ്യാറാവുക, പോലുലർ എസ്റ്റേറ്റ് ഭാഗത്തെ കയറ്റം കുറച്ച് ബസ്, ചരക്ക് തുടങ്ങിയ വാഹനങ്ങൾക്ക് യാത്ര സുഗമമാക്കുക, സോളാർ ലൈറ്റുകൾ സ്‌ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മാന്തോപ്പ് മൈതാനത്തുനിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ കിഫ്‌ബി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ബളാൽ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്തു. മലയോര ഹൈവേ കടന്നുപോകുന്ന വഴിയിൽ യാത്രക്കാരും നാട്ടുകാരും നേരിടുന്ന പ്രയാസങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ ഗതി മാറുമെന്നും വരും നാളുകളിൽ മലയോര ഹൈവേ ഉപരോധിച്ചു കൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് പാർടി നേതൃത്വം നൽകുമെന്നും ഊരാളുങ്കൽ സൊസൈറ്റിയുടെ കള്ളകളികൾ വെളിച്ചത്തു കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി ജനറൽ സെക്രടറി സെബാസ്റ്റ്യൻ പതാലി അധ്യക്ഷത വഹിച്ചു. ഹരീഷ് പി നായർ, വിനോദ് കുമാർ പള്ളയിൽ വീട്, ടോമി പ്ലാച്ചേരി, മീനാക്ഷി ബാലകൃഷ്ണൻ, ജോമോൻ ജോസ്, എംപി ജോസഫ്, ജോയി കിഴക്കരക്കാട്ട്, മാത്യു പടിഞ്ഞാറയിൽ, ജോസഫ് മാത്യു, രാജേഷ് തമ്പാൻ, മാർട്ടിൻ ജോർജ്, ഷോണി ജോർജ്, ഷോബി ജോസഫ്, സി രേഖ, ജോസ് കുത്തിയതോട്ടിൽ, അന്നമ്മമാത്യു പ്രസംഗിച്ചു.
Keywords: Vellarikundu, Kasaragod, Kerala, News, Top-Headlines, Road, Congress, Protest, Kanhangad, Committee, DCC, Highway, Congress held march to KIIFB office. < !- START disable copy paste -->