കോളജിലെ വസ്ത്രധാരണം സംഘട്ടനത്തിലെത്തി; മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, കോളജ് ഒരാഴ്ചത്തേക്ക് അടച്ചിട്ടു, 10 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു
Aug 10, 2017, 20:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.08.2017) കാഞ്ഞങ്ങാട് പടന്നക്കാട്ടെ സി.കെ നായര്‍ കോളജിൽ വസ്ത്രധാരണത്തെ തുടര്‍ന്നുണ്ടായ വിവാദം സംഘട്ടനത്തില്‍ കലാശിച്ചു. അക്രമത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ടും ഏരിയാ വൈസ് പ്രസിഡണ്ടുമായ മുഹമ്മദ് ഷിബില്‍ (21), നിഥിന് ചന്ദ്രന് (21), ശ്രീഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളജില്‍ യൂണിഫോം ധരിച്ച് മാത്രമേ ക്ലാസില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇതു സംബന്ധിച്ച് രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രത്യേക സമ്മതപത്രവും കോളജ് അനധികൃതര്‍ ഒപ്പിട്ട് വാങ്ങുന്നുമുണ്ട്. ബുധനാഴ്ച ദിവസങ്ങളില്‍ കളര്‍ ഡ്രസ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ബനിയന്, ലഗിന്‍സ്, പര്‍ദ, കാവി ലുങ്കി, ചുവന്ന ലുങ്കി തുടങ്ങിയവയോ ധരിക്കാന്‍ പാടില്ലെന്ന് പ്രത്യേകം നിഷ്കര്ശിച്ചിട്ടുണ്ടെന്ന് കോളജ് പ്രിന്‍സിപ്പാള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബുധനാഴ്ചയാണ് കോളജില്‍ വസ്ത്രധാരണം സംബന്ധിച്ച വിവാദം ഉടലെടുത്തത്. ഏതാനും ദിവസങ്ങളായി വിദ്യാര്‍ത്ഥിനികള്‍ പര്‍ദ ധരിച്ച് ക്ലാസില്‍ ഇരിക്കുന്നതിനെതിരെ അധ്യാപകര്‍ താക്കീത് നല്‍കിയിരുന്നു. കോളജിലേക്ക് വരുമ്പോള്‍ പര്‍ദ ധരിക്കാന്‍ അനുവാദം കോളജ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്ലാസില്‍ അത് പാടില്ലെന്നാണ് അറിയിച്ചത്. ഇതിനെതിരെ എം എസ് എഫ്- എന്‍ എസ് എല്‍ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തു വന്നതോടെ മറ്റു വിദ്യാര്‍ത്ഥി സംഘടനങ്ങള്‍ ഇതിനെതിരെ ക്യാമ്പസില്‍ പ്രകടനം നടത്തി. പിന്നീട് പ്രകടനത്തിനിടയിലും പ്രശ്നങ്ങളുണ്ടായതോടെ അധികൃതര്‍ ഇടപെട്ട് എല്ലാം പറഞ്ഞുതീര്‍ത്തിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങിയത്. കോളജിലെത്തിയ ഏതാനും കെ എസ് യു നേതാക്കളുടെ സാന്നിധ്യത്തില്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ഇതോടെ കോളജ് ഒരാഴ്ചത്തേക്ക് അടച്ചിടുകയും അക്രമവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലുംപെട്ട 10 വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു. അടുത്ത ബുധനാഴ്ച രക്ഷിതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം കൈകൊള്ളാനാണ് മാനേജ്മെന്റിന്റെ നീക്കം. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ബുധനാഴ്ച ദിവസവും യൂണിഫോം നടപ്പിലാക്കുന്നത് സംബന്ധിച്ചും മാനേജ്മെന്റ് ആലോചിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വിവിധ സംഘടനകളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Students, Conflict in College; 3 injured