കോടതി ഉത്തരവ് ലംഘിച്ച് വീട്ടിലെത്തി ഭാര്യയേയും മക്കളെയും ഭീഷണിപ്പെടുത്തിയതായി പരാതി; ഭർത്താവ് അറസ്റ്റിൽ
Nov 26, 2021, 16:04 IST
കാസർകോട്: (www.kasargodvartha.com 26.11.2021) കോടതി ഉത്തരവ് ലംഘിച്ച് വീട്ടിലെത്തി ഭാര്യയേയും മക്കളെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കർണാടക സ്വദേശി ബശീർ (46) ആണ് അറസ്റ്റിലായത്. ബശീറിന്റെ ഭാര്യ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നൂർജഹാനാണ് പരാതി നൽകിയത്.
തനിക്കും മക്കൾക്കും ചിലവിന് തരുന്നില്ലെന്ന നൂർജഹാൻ നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ ഭാര്യക്കും മക്കൾക്കും ചിലവിന് നൽകണമെന്നും ഇവരുടെ വീടിന്റെ പരിധിയിൽ പോകാൻ പാടില്ലെന്നും കഴിഞ്ഞ ഓഗസ്റ്റ് 26 ന് കാസർകോട് സിജെഎം കോടതി ബശീറിന് ഉത്തരവ് നൽകിയിരുന്നു.
എന്നാൽ ഇത് ലംഘിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കാസർകോട് വനിതാ പൊലീസ് എസ് ഐ അജിതയാണ് ബശീറിനെ അറസ്റ്റ് ചെയ്തത്.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Top-Headlines, Complaint, Arrest, Police, Court Order, Husband, Complaint that violated court order; man arrested.