city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | ഇതിനെക്കാള്‍ നല്ലത് വല്ല വിഷവും കലക്കി കൊന്ന് തരുന്നതായിരുന്നുവെന്ന് കുടുംബം; 'വീട്ടിലെ കുടിവെള്ള ടാങ്കില്‍ മലം കൊണ്ടിട്ട് ക്രൂരത'; ഇത് ചെയ്തവരോട് ദൈവം പോലും പൊറുക്കില്ലെന്ന് പ്രദേശവാസികള്‍

ഇരിയണ്ണി: (www.kasargodvartha.com) കുടിവെള്ളത്തില്‍ മലം കൊണ്ടിട്ട് ക്രൂരത കാട്ടിയതായി പരാതി. ബേപ്പ് തലക്കോട്ടെ ഗംഗാധരന്‍ നായരുടെ വീട്ടിലെ കുടിവെള്ള ടാങ്കിലാണ് പ്ലാസ്റ്റിക് കവറിലാക്കി മലം തള്ളിയത്. വെള്ളത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടാങ്ക് തുറന്നു പരിശോധിച്ചപ്പോഴാണ് മലത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
      
Complaint | ഇതിനെക്കാള്‍ നല്ലത് വല്ല വിഷവും കലക്കി കൊന്ന് തരുന്നതായിരുന്നുവെന്ന് കുടുംബം; 'വീട്ടിലെ കുടിവെള്ള ടാങ്കില്‍ മലം കൊണ്ടിട്ട് ക്രൂരത'; ഇത് ചെയ്തവരോട് ദൈവം പോലും പൊറുക്കില്ലെന്ന് പ്രദേശവാസികള്‍

വീട്ടില്‍ നിന്നു 200 മീറ്റര്‍ അകലെ തോട്ടത്തിലാണ് ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്. തുരങ്കത്തില്‍ നിന്നുള്ള വെള്ളം ടാങ്കില്‍ സംഭരിച്ചാണ് വീട്ടിലേക്ക് എടുക്കുന്നത്. ടാങ്കിന്റെ മൂടി ഭദ്രമായി അടയ്ക്കുകയും ചെയ്തിരുന്നു. അത് നീക്കിയാണ് മലം തളളിയതെന്നാണ് ആരോപണം.

പരാതിയെ തുടര്‍ന്ന് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത് പ്രസിഡന്റ് പി വി മിനി, സിപിഎം ലോകല്‍ സെക്രടറി കെ പ്രഭാകരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇതിനേക്കാള്‍ ഭേദം വിഷം നല്‍കി ഞങ്ങളെയങ്ങ് കൊല്ലുന്നതായിരുന്നില്ലേയെന്നാണ് വീട്ടുകാര്‍ സങ്കടത്തോടെ പറയുന്നത്. കുടിവെള്ളത്തില്‍ മലം കലര്‍ത്തി ക്രൂരത കാട്ടിയവരോട് ദൈവം പോലും പൊറുക്കില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
     
Complaint | ഇതിനെക്കാള്‍ നല്ലത് വല്ല വിഷവും കലക്കി കൊന്ന് തരുന്നതായിരുന്നുവെന്ന് കുടുംബം; 'വീട്ടിലെ കുടിവെള്ള ടാങ്കില്‍ മലം കൊണ്ടിട്ട് ക്രൂരത'; ഇത് ചെയ്തവരോട് ദൈവം പോലും പൊറുക്കില്ലെന്ന് പ്രദേശവാസികള്‍

Keywords: Complaint, Iriyanni, Adhur Police, Malayalam News, Kerala News, Kasaragod News, Complaint that this dumped in water tank.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia