സി പി എം ലോകൽ സെക്രടറിയെ കാസര്‍കോട് സി ഐ ഭീഷണിപ്പെടുത്തിയതായി പരാതി; പൊലീസ് സ്റ്റേഷനില്‍ നേതാക്കള്‍ കുത്തിയിരുന്നു
കാസര്‍കോട്: (www.kasargodvartha.com 18.12.2020) സി പി എം ലോകൽ സെക്രടറിയെ കാസര്‍കോട് സി ഐ ഭീഷണിപ്പെടുത്തിയതായി പരാതി. സി പി എം വിദ്യാനഗര്‍ ലോകൽ സെക്രടറി അനില്‍ ചെന്നിക്കരയെ കാസര്‍കോട് സി ഐ രാജേഷ് അകാരണമായി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ച് കൈയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണിയെന്ന് അനില്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. എസ് ഐയെ വിളിച്ച് അനില്‍ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു ഭീഷണി. താന്‍ എസ് ഐയെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അതൊന്നും കൂട്ടാക്കിയില്ലെന്നും മാതാപിക്കളെ വരെ ഫോണില്‍ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു.
സി ഐ ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ റെകോഡിംഗ് തന്റെ കൈയ്യില്‍ ഉണ്ടെന്ന് അനില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേ സമയം സി ഐ ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏരിയാ സെക്രടറി മുഹമ്മദ് ഹനീഫയും അനില്‍ ചെന്നിക്കരയും സി പി എം പ്രവര്‍ത്തകനും പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു.
അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന ഡി വൈ എസ് പിയുടെ ഉറപ്പിനെ തുടര്‍ന്ന് പിന്നീട് പിരിഞ്ഞു പോകുകയായിരുന്നു.
Keywords: kasaragod, News, Kerala, CPM, Case, Police, DYSP, Mobile Phone, Threatened, Secretary, Parents,Complaint that Kasargod CI had threatened the CPM local secretary