city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി; അന്വേഷണം ഊർജിതം; സ്കൂടെർ കണ്ടെത്തി

കുമ്പള: (www.kasargodvartha.com 14.12.2021) ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. സംഭവത്തിൽ കുമ്പള പൊലീസ് വുമൻ മിസിംഗിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
                     
ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി; അന്വേഷണം ഊർജിതം; സ്കൂടെർ കണ്ടെത്തി
   
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഇശത് റമീസയെ (19) ആണ് കാണാതായത്. ഞായറാഴ്ച രാവിലെ ഏഴിനും എട്ടിനും ഇടയിലുള്ള സമയത്ത് പെൺകുട്ടി സ്കൂടെറുമെടുത്ത് ഇറങ്ങിയതാണ് പറയുന്നു. ഉച്ചയായിട്ടും തിരിച്ചു വരാത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

രണ്ട് മൊബൈൽ ഫോണുകളും മാതാവിൻ്റെ എടിഎം കാർഡും പെൺകുട്ടിയുടെ കൈയ്യിലുണ്ടെന്നാണ് വിവരം. ഇനി തന്നെ അന്വേഷിക്കേണ്ട എന്ന് പെൺകുട്ടി എഴുതി വെച്ചതെന്ന് കരുതുന്ന കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിനിടെ സ്കൂടെർ കുമ്പള ദേശീയപാതയോരത്ത് ബാങ്കിനടുത്തായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ച് പവനോളം സ്വർണാഭരണങ്ങളും റമീസയുടെ കൈവശമുണ്ടായിരുന്നതായി മാതാവ് കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സൈബർ സെലിന്റെ സഹായത്തോടെ മൊബൈൽ ഫോണുകളുടെ ടവർ ലൊകേഷൻ പരിശോധിച്ച് അന്വേഷണം നടന്നു വരികയാണ്. കർണാടക പൊലീസിന്റെ സഹായവും കുമ്പള പൊലീസ് തേടിയിട്ടുണ്ട്.


Keywords: News, Kerala, Kasaragod, Complaint, Top-Headlines, Student, Missing, Girl, Case, Investigation, Police, Kumbala, Police-station, Bike, Custody, Fashion designing, Complaint that fashion designing student is missing.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia