വിദ്യാർഥിനിയായ 18 കാരിയെ കാണാനില്ലെന്ന് പരാതി
Oct 29, 2021, 22:16 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 29.10.2021) വിദ്യാർഥിനിയായ 18 കാരിയെ കാണാനില്ലെന്ന് പരാതി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ കാണാതായതായി പിതാവാണ് പൊലിസിൽ പരാതി നൽകിയത്.
കാഞ്ഞങ്ങാട്ട് എക്സ്റേ ടെക്‌നീഷ്യൻ കോഴ്സിന് പഠിക്കുന്ന വിദ്യാർഥിനി വ്യാഴാഴ്ച രാവിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കെന്ന് പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങിയതായും എന്നാൽ വൈകീട്ട് തിരിച്ചെത്താത്തതിനെ തുടർന്ന് സ്ഥാപനത്തിൽ അന്വേഷിച്ചപ്പോൾ ക്ലാസിലേക്ക് എത്തിയിരുന്നില്ലെന്ന് അറിയിച്ചതായും പറയുന്നു.
മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
Keywords: Kerala, News, Kasaragod, Trikaripur, Woman, School, Student, Missing, Complaint, Case, Police, Investigation, Complaint that 18-year-old student missing.
< !- START disable copy paste -->