city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint of robbery | ബേക്കൽ ഹോംസ്റ്റേ റിസോർടിൽ നിന്ന് 6 ലക്ഷം രൂപ കവർന്നതായി പരാതി; ദമ്പതികളെ തിരയുന്നു

ബേക്കൽ: (www.kasargodvartha.com) കാപ്പിൽ ബീച് റോഡിലെ ബേക്കൽ ഹോം സ്റ്റേ റിസോർടിൽ നിന്നും ആറ് ലക്ഷം രൂപ കവർച ചെയ്തതായി പരാതി. കോട്ടിക്കുളത്തെ വിഷ്ണു മഠത്തിന് സമീപത്തെ സൗപർണികയിൽ കെ കെ പ്രദീപന്റെ ഉടമസ്ഥതയിലുള്ള റിസോർടിൽ നിന്നുമാണ് കഴിഞ്ഞദിവസം പണം കവർന്നതെന്നാണ് പരാതി. ജീവനക്കാരായ ദമ്പതികളാണ് കവർചയ്ക്ക് പിന്നിലെന്ന് പ്രദീപ് ബേക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
                              
Complaint of robbery | ബേക്കൽ ഹോംസ്റ്റേ റിസോർടിൽ നിന്ന് 6 ലക്ഷം രൂപ കവർന്നതായി പരാതി; ദമ്പതികളെ തിരയുന്നു

കഴിഞ്ഞ രണ്ടുവർഷമായി കർണാടക ചിത്രദുർഗ ജില്ലയിലെ ദമ്പതികൾ റിസോർടിൽ ജോലി ചെയ്തുവന്നിരുന്നു. ഇവർ ഇവിടെതന്നെയാണ് താമസം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് കവർച നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിന് ശേഷം ദമ്പതികളെയും കാണാനില്ല. അതുകൊണ്ടു തന്നെ ഇവർ തന്നെയാകും കവർചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി കാണിച്ച് ഹോംസ്‌റ്റേ ഉടമ പ്രദീപ് ബേക്കൽ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

റിസോർടിന്റെ റിസപ്ഷന് സമീപത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. താക്കോൽ ഉപയോഗിച്ച് അലമാര തുറന്നാണ് പണം മോഷ്ടിച്ചിരിക്കുന്നതെന്നാണ് വിവരം. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Complaint, Police, Investigation, Robbery, Theft, Karnataka, Complaint of robbery of 6 lakh rupees from Bekal Homestay Resort.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia