city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടും പരിസരങ്ങളിലും അനധികൃത ഫ്‌ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതായി പരാതി; പലതും പ്രകോപനം സൃഷ്ടിക്കുന്നത്; മാർച് 4 നകം നീക്കിയില്ലെങ്കിൽ കർശന നടപടിയെന്ന് ഡി വൈ എസ് പി

കാസർകോട്: (www.kasargodvartha.com 02.03.2022) കാസർകോട് പൊലീസ് സബ് ഡിവിഷൻ പരിധിയിൽ അനധികൃത ഫ്‌ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതായി പരാതി ഉയരുന്നു. പലതും പ്രകോപനം സൃഷ്ടിക്കുന്നതും വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്നതുമാണെന്നാണ് ആക്ഷേപം. മാർച് നാലാം തീയതിക്കകം ഇത്തരം ഫ്‌ലക്‌സ് ബോർഡുകൾ നീക്കിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് കാസർകോട് ഡിവൈ എസ് പി, പി ബാലകൃഷ്ണൻ നായർ കാസർകോട് വാർത്തയോട് പറഞ്ഞു.
                      
കാസർകോട്ടും പരിസരങ്ങളിലും അനധികൃത ഫ്‌ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതായി പരാതി; പലതും പ്രകോപനം സൃഷ്ടിക്കുന്നത്; മാർച് 4 നകം നീക്കിയില്ലെങ്കിൽ കർശന നടപടിയെന്ന് ഡി വൈ എസ് പി

പൊതുസ്ഥലത്ത്‌ ഫ്‌ലക്‌സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കാൻ പൊലീസ്‌ അനുമതി വേണമെന്നും പരിപാടി കഴിയുന്നതോട്‌ കൂടി ഫ്‌ലക്‌സ് അഴിച്ച്‌ മാറ്റണമെന്നുമാണ് പൊലീസ് പറയുന്നത്.

ഇല്ലെങ്കിൽ പൊലീസ്‌ നടപടിയെടുക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകി വന്നിരുന്നത്.

എന്നാൽ കാസർകോട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി.തലങ്ങും വിലങ്ങും അനധികൃതമായി ഫ്‌ലക്‌സുകൾ ഉയരുകയാണ്. സംഘ്‌ പരിവാർ പ്രവർത്തകർ പ്രകോപനപരമായ ഫ്‌ലക്‌സ് ബോർഡ് ഉയർത്തുന്നതായി നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അടുത്ത കാലമായി കാസർകോട്ട് സമാധാനം നിലനിന്നിരുന്നു. ഇത് തകർക്കാനുള്ള ബോധപൂർവമായ സമീപനമാണ് നടക്കുന്നത്.

കുമ്പളയിലും സമാനമായ സാഹചര്യമാണ് അരങ്ങേറിയത്. ഒരു വിഭാഗം ഉയർത്തിയ ഫ്‌ലക്‌സ് മറുവിഭാഗം നശിപ്പിക്കുകയും വീണ്ടും അതേ സ്ഥലത്ത് ഫ്‌ലക്‌സ് സ്ഥാപിച്ച് വെല്ലുവിളി നടത്തുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങൾ വഴിയും പരസ്‌പരം അധിക്ഷേപവും വെല്ലുവിളിയും തുടരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Police, Case, Complaint, DYSP, Flex board, Police-officer, Public Place, Kumbala, Complaint of installation of unauthorized flex boards.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia