city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | 'ഇവര്‍ വിവാഹ തട്ടിപ്പുകാര്‍' അടിക്കുറിപ്പോടെ കാസര്‍കോട്ടെ യുവാക്കളുടെ ചിത്രങ്ങള്‍ ഫേസ്ബുകില്‍; വ്യാജപ്രചാരണത്തില്‍ അപമാനിതരായി ഇരകള്‍; പൊലീസില്‍ പരാതി

കാസര്‍കോട്: (KasargodVartha) 'ഇവര്‍ വിവാഹ തട്ടിപ്പുകാര്‍' എന്ന അടിക്കുറിപ്പോടെ കാസര്‍കോട്ടെ യുവാക്കളുടെ ചിത്രങ്ങള്‍ ഫേസ്ബുകില്‍ പ്രചരിപ്പിച്ചതായി പരാതി. 15 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയെന്നും അടിക്കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍, ഇങ്ങനയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വ്യാജ പ്രചാരണത്തിലൂടെ തങ്ങളെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഇരകളായ കളനാട്ടെ എ എച് മുഹമ്മദ് കുഞ്ഞി, സ്വാലിഹ് കൊമ്പന്‍പാറ, അയ്യങ്കോലിലെ എ എം സലീം എന്നിവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
   
Complaint | 'ഇവര്‍ വിവാഹ തട്ടിപ്പുകാര്‍' അടിക്കുറിപ്പോടെ കാസര്‍കോട്ടെ യുവാക്കളുടെ ചിത്രങ്ങള്‍ ഫേസ്ബുകില്‍; വ്യാജപ്രചാരണത്തില്‍ അപമാനിതരായി ഇരകള്‍; പൊലീസില്‍ പരാതി

'മുബീന മുബി' എന്ന ഫേസ്ബുക് ഐഡിയില്‍ നിന്നാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. തന്റെയും മാതാവിന്റെയും സഹോദരന്റെയും ചിത്രം സഹിതമാണ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയിരിക്കുന്നതെന്ന് എ എം സലീം വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്കതിരെ ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായി ഈ ഫേസ്ബുക് പ്രൊഫൈലില്‍ നിന്ന് മനസിലാകുന്നു. ഗള്‍ഫിലുള്ള ഏതാനും പേര്‍ക്കെതിരെയും ഇത്തരത്തില്‍ പ്രചാരണം നടത്തിയിട്ടുണ്ട്.
    
Complaint | 'ഇവര്‍ വിവാഹ തട്ടിപ്പുകാര്‍' അടിക്കുറിപ്പോടെ കാസര്‍കോട്ടെ യുവാക്കളുടെ ചിത്രങ്ങള്‍ ഫേസ്ബുകില്‍; വ്യാജപ്രചാരണത്തില്‍ അപമാനിതരായി ഇരകള്‍; പൊലീസില്‍ പരാതി

എന്തിനാണ് തങ്ങളെ ഇത്തരത്തില്‍ വ്യാജ പ്രചാരണത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നാണ് കണ്ണീരോടെ യുവാക്കള്‍ ചോദിക്കുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണവും നടപടികളും ആവശ്യപ്പെട്ട് യുവാക്കള്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ സെലില്‍ അടക്കം പരാതി നല്‍കി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാക്കളുടെ തീരുമാനം.

Keywords: Complaint, Kalanad, Facebook, Malayalam News, Kerala News, Kasaragod News, Social Media, Complaint of false propaganda against youths on social media.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia