ഭാര്യാസഹോദരിയെ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി; യുവാവിനെതിരെ കേസ്
Oct 29, 2021, 20:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.10.2021) ഭാര്യാസഹോദരിയെ വെട്ടിപ്പരിക്കേൽപിച്ചെന്ന പരാതിയിൽ യുവാവിനെതിരെ നരഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സിറാജിനെതിരെയാണ് പൊലീസ് കേസെടുത്തത്.
സിറാജിന്റെ ഭാര്യാസഹോദരി അഫ്‌സ, സഹോദരി ഹബീബയുടെ അടുത്തുള്ള മാതാവിനെ കാണാൻ പോയിരുന്നതായും ഇതിന്റെ ദേഷ്യത്തിൽ സിറാജ് ഹബീബയെ ആക്രമിച്ച് പരിക്കേൽപിച്ചതായും പരാതിയിൽ പറയുന്നു.
തുടർന്ന് ഹബീബയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ഓടോറിക്ഷ തടഞ്ഞുനിർത്തി സിറാജ് അഫ്സയെ വെട്ടിപ്പരിക്കേൽപിച്ചെന്നാണ് പരാതി. അഫ്‌സ കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം നടന്നുവരികയാണ്.
Keywords: Kerala, News, Kanhangad, Case, Police, Top-Headlines, Complaint, Murder-attempt, Police, Complaint of assault; case registered.
< !- START disable copy paste -->