കണ്ണിൽ മാസ്ക് വെച്ച പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരെ സൈബർ സെലിൽ പരാതി
കാസർകോട്: (www.kasargodvartha.com 29.04.2021) കണ്ണിൽ മാസ്ക് വെച്ച പ്രധാനമന്ത്രിയുടെ ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് സൈബർ സെലിൽ പരാതി. ബി ജെ പി പ്രവർത്തകനായ പരവനടുക്കത്തെ പി വി രതീഷാണ് പരാതി നൽകിയത്.
കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ, എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ട സമയത്ത് കണ്ണിൽ മാസ്ക് ധരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം എഡിറ്റു ചെയ്ത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതിപ്പെട്ടത്.
പ്രധാനമന്ത്രിയെ അപമാനിക്കും വിധം ചിത്രം പ്രദർശിപ്പിച്ച ബിജേഷ് പാലായി എന്ന വ്യക്തിക്കും ആ ഫേസ്ബുക് അകൗണ്ടിനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നാണ് സൈബർ സെൽ അറിയിച്ചു.
Keywords: Kasaragod, Kerala, News, Mask, Prime Minister, Complaint, BJP, Paravanadukkam, COVID-19, Narendra-Modi, Case, Complaint in the cyber cell against the picture of the Prime Minister wearing a mask in eye.
< !- START disable copy paste -->