ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഗര്‍ഭിണിയോട് ഗൈനക്കോളജിസ്റ്റ് കൈക്കൂലി ആവശ്യപ്പെട്ടു; നിരസിച്ചപ്പോള്‍ പ്രസവിക്കാനെത്തുമ്പോള്‍ കാണിച്ചുതരാമെന്ന് ഭീഷണിയും, പരാതിയുമായി ഭര്‍തൃമതി
Dec 3, 2017, 17:54 IST
കാസര്‍കോട്: (www.kasargodvartha.com 02.12.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഗര്‍ഭിണിയോട് ഗൈനക്കോളജിസ്റ്റ് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. നെല്ലിക്കുന്നിലെ ഖദീജത്ത് കുബ്‌റയാണ് ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ബിന്ദു പണം ആവശ്യപ്പെട്ടതായി പരാതിപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സഹോദരിയെയും കൂട്ടി കുബ്‌റ ജനറല്‍ ആശുപത്രിയിലെത്തിയത്. 11 മണിക്ക് എത്തിയ ഇവരോട് പരിശോധനക്കിടെ ഇനി വരുമ്പോള്‍ ക്ലിനിക്കിലേക്ക് വരണമെന്നും 300 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.
പണമില്ലെന്ന് പറഞ്ഞപ്പോള്‍ സ്‌കാനിംഗ് ഉള്‍പെടെയുള്ള ടെസ്റ്റുകള്‍ക്ക് എഴുതുമ്പോള്‍ റിസള്‍ട്ടുമായി വരുന്നുണ്ടല്ലോ. ഇതിന് പണം ആവശ്യമില്ലേ, എന്നും മറ്റും ചോദിച്ച് ഇവരെ ആക്ഷേപിക്കുകയായിരുന്നുവെന്നും കുബ്‌റ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് സൂപ്രണ്ടിനെ പരാതി അറിയച്ചതായും കുബ്‌റ പറയുന്നു. ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികളോട് കൈക്കൂലി ആവശ്യപ്പെടുന്നതായും പുലിക്കുന്നിലുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് വന്ന് കാണാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിരുന്നു.
എല്ലാ ഗര്‍ഭിണികളും ക്ലിനിക്കിലെത്തിയാണ് പരിശോധന നടത്തുന്നതെന്നും ഡോക്ടര്‍ ഇവരോട് പറഞ്ഞിരുന്നുവത്രേ. ക്ലിനിക്കിലേക്ക് വരാന്‍ വിസമതിച്ചപ്പോള്‍ പ്രസവിക്കാനെത്തുമ്പോള്‍ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയതായും കുബ്‌റ പരാതിപ്പെട്ടു. സംഭവം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് ഇവരുടെ വീട്ടുകാര്‍ പറഞ്ഞു.
വീഡിയോ കാണാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, complaint, General-hospital, Complaint against Gynecologist Dr. Bindhu