city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ ഖബറടക്കം രാത്രി 11 മണിയോടെ; കളനാട്ടേക്ക് ജനപ്രവാഹം, നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു

കാസര്‍കോട്: (www.kasargodvartha.com 24.04.2018) ചൊവ്വാഴ്ച വൈകിട്ട് അന്തരിച്ച എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന്റെ ഖബറടക്കം രാത്രി 11 മണിയോടെ നടക്കും. കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. മരണവിവരമറിഞ്ഞ് നൂറു കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീടായ കളനാട് കൊമ്പമ്പാറയിലെ വൈറ്റ് ഹൗസിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.

ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ എസ് വൈ എസ് സംസ്ഥാന ട്രഷററ് മെട്രോ മുഹമ്മദ് ഹാജി, സമസ്ത നേതാക്കളായ ത്വാഖ അഹ് മദ് മൗലവി, യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, മുസ്ലിം ലീഗ് നേതാക്കളായ ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹ് മദലി, എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഡോ. എന്‍.എ മുഹമ്മദ്, സുന്നി നേതാക്കളായ കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാശിം ബംബ്രാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Related News:
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

വിടവാങ്ങിയത് കാരുണ്യത്തിന്റെ കൈത്താങ്ങ്

ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ ഖബറടക്കം രാത്രി 11 മണിയോടെ; കളനാട്ടേക്ക് ജനപ്രവാഹം, നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു


Keywords: Kasaragod, Kerala, news, Death, Kalanad, SYS, Commemorence of Dr Qatar Ibrahim Haji Kalanad's death
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia