കാറിന്റെ അമിത വേഗത ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കോളജില്‍ കയറി തല്ലിയതായി പരാതി; 3 പേര്‍ കസ്റ്റഡിയില്‍
Jan 4, 2017, 16:00 IST
ദേളി: (www.kasargodvartha.com 04/01/2017) കാറിന്റെ അമിത വേഗത ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കോളജില്‍ കയറി തല്ലിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സഅദിയ ഐ.ടി.ഐ കോളജിലെ രണ്ടാം വര്‍ഷ സിവില്‍ വിദ്യാര്‍ത്ഥികളായ കീഴൂര്‍ പടിഞ്ഞാറിലെ കുഞ്ഞാമുവിന്റെ മകന്‍ സിദ്ദീഖ് (19), ചെര്‍ക്കളയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ കെ.എം ഫസല്‍ റഹ് മാന്‍ (19) എന്നിവരെയാണ് അക്രമിച്ചത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒമ്പതംഗ സംഘമാണ് കോളജില്‍ കയറി വിദ്യാര്‍ത്ഥികള്‍ അക്രമിച്ചതെന്നാണ് പരാതി. കോളജിലേക്ക് നടന്നു പോവുകയായിരുന്ന സിദ്ദീഖിനെ അമിത വേഗതയിലെത്തിയ സ്വിഫ്റ്റ് കാര്‍ ദേഹത്ത് ഉരസിയിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് അക്രമമെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. പ്രതികള്‍ ആദ്യം വെല്ലുവിളിച്ച് തിരിച്ചുപോയ ശേഷം പിന്നീട് കോളജിലെത്തി അക്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Student, College, custody, Car, complaint, College student assaulted; 3 in police custody.