city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Convention | തദ്ദേശ സ്ഥാപനങ്ങളില്‍ സിസിടിവി സൗകര്യം ഒരുക്കാന്‍ കേരള വിഷന്‍ സന്നദ്ധമെന്ന് ടിവി ഓപറേറ്റേര്‍സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍

കളനാട്: (www.kasargodvartha.com) നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും ഇന്റര്‍നെറ്റ് സ്ഥാപിച്ച് ക്രമസമാധാന പാലനത്തിനുള്‍പെടെ ഗുണകരമാകും വിധം പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ കേരളവിഷന്‍ സന്നദ്ധമാണെന്ന് കേബിള്‍ ടിവി ഓപറേറ്റേര്‍സ് അസോസിയേഷന്‍ 14-ാമത് ജില്ലാ കണ്‍വെന്‍ഷന്‍ അറിയിച്ചു. ഹൈകോടതി ഉത്തരവിന്റെ മറവില്‍ ചെറുകിട കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നയം തിരുത്തണമെന്നും, അനധികൃതവും ടാഗ് ചെയ്യാത്തതുമായ കേബിളുകള്‍ മുറിച്ച് മാറ്റാതെ ക്രമപ്പെടുത്തുന്നതിന് കെഎസ്ഇബിക്ക് സര്‍കാര്‍ നിര്‍ദേശം നല്‍കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
  
Convention | തദ്ദേശ സ്ഥാപനങ്ങളില്‍ സിസിടിവി സൗകര്യം ഒരുക്കാന്‍ കേരള വിഷന്‍ സന്നദ്ധമെന്ന് ടിവി ഓപറേറ്റേര്‍സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍

കളനാട് കെഎച് ഹോളില്‍ നടന്ന കൺവെൻഷൻ സംസ്ഥാന ജെനറല്‍ സെക്രടറി കെ വി രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് പി നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി അജയന്‍ എംആര്‍ ജില്ലാ റിപോര്‍ടും, സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ ഭാവി പദ്ധതിരേഖ റിപോര്‍ടും അവതരിപ്പിച്ചു. സിഒഎ സംസ്ഥാന സെക്രടറി നിസാര്‍ കോയപ്പറമ്പില്‍, കെസിസിഎല്‍ ഡയറക്ടര്‍ എം ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ബൈജുരാജ് സിപി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ശുകൂർര്‍ കോളിക്കര സ്വാഗതവും മേഖലാ സെക്രടറി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

ബ്രോഡ്ബാന്റ് രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച യൂണിറ്റി, കെസിഎന്‍ സബ് ഹെഡന്റുകളെയും വൈദ്യുതാഘാതമേറ്റ് ഇലക്ട്രിക് പോസ്റ്റില്‍നിന്നും വീണ് ഹൃദയസ്തംഭനം സംഭവിച്ച കെ.എസ്ഇബി കരാര്‍ തൊഴിലാളി ബാലകൃഷ്ണന്റെ ജീവന്‍ രക്ഷിച്ച കേബിള്‍ ഓപറേറ്ററും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത് മെമ്പറുമായ ശ്രീജിത്ത് അച്ചാംതുരുത്തിയെയും ചടങ്ങില്‍ അനുമോദിച്ചു.
 
Keywords: Kalanad, News, Top-Headlines, Kasaragod, Kerala, Convention, Government, Panchayath, COA Convention says that Kerala Vision is willing to provide CCTV facility in local self institutions.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia