മികച്ച ഇ-മണല്‍ സംവിധാനം: മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ അവാര്‍ഡ് ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങി
Dec 2, 2013, 18:05 IST
തിരുവനന്തപുരം: ഇ-മണല്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയതിന് മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ ഇന്‍ പബ്ലിക് പോളിസി അവാര്‍ഡ് കാസര്‍കോട് ജില്ലയ്ക്ക്. തിരുവനന്തപുരം ഐ.എം.ജിയിലെ പത്മത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അവാര്‍ഡ് സ്വീകരിച്ചു.
അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. എ.ഡി.എം. എച്ച്. ദിനേശന്, ഫിനാന്‍സ് ഓഫീസര്‍ ഇ.പി രാജ്മോഹന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി.എസ് അനില്‍, മുന്‍ ജില്ലാ എന്‍.ഐ.സി ഓഫീസര്‍ കെ.പി പ്രദീഷ്, കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ജി. നാരായണന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്മാന് ജോസ് സിറിയക് മുഖ്യപ്രഭാഷണം നടത്തി. ജൂറി അംഗവും ഹൈദരാബാദ് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ പബ്ലിക് സിസ്റ്റം ഡയറക്ടറുമായ ഡി. ചക്രവാണി പ്രസംഗിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ നിവേദിത പി. ഹരന് സ്വാഗതവും ജൂറി അംഗവും ഐ.എം.ജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാംമോഹന്‍ നന്ദിയും പറഞ്ഞു.
വി. രാമചന്ദ്രന് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ ഇന്‍ പബ്ലിക് പോളിസി അവാര്‍ഡിന് നിര്മാണ് അറ്റ് കാസര്‍കോട് എന്ന പേരില്‍ കാര്യക്ഷമമായി നടപ്പാക്കിയ ഓണ്‍ലൈനായി പാസ് വിതരണം ചെയ്യുന്ന ഇ മണല്‍ പദ്ധതിയുടെ നടത്തിപ്പിനാണ് അവാര്‍ഡ്.
Keywords : Thiruvananthapuram, Kerala, Oommen Chandy, District Collector, Kasaragod, PS Muhammed Sageer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. എ.ഡി.എം. എച്ച്. ദിനേശന്, ഫിനാന്‍സ് ഓഫീസര്‍ ഇ.പി രാജ്മോഹന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി.എസ് അനില്‍, മുന്‍ ജില്ലാ എന്‍.ഐ.സി ഓഫീസര്‍ കെ.പി പ്രദീഷ്, കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ജി. നാരായണന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്മാന് ജോസ് സിറിയക് മുഖ്യപ്രഭാഷണം നടത്തി. ജൂറി അംഗവും ഹൈദരാബാദ് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ പബ്ലിക് സിസ്റ്റം ഡയറക്ടറുമായ ഡി. ചക്രവാണി പ്രസംഗിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ നിവേദിത പി. ഹരന് സ്വാഗതവും ജൂറി അംഗവും ഐ.എം.ജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാംമോഹന്‍ നന്ദിയും പറഞ്ഞു.
വി. രാമചന്ദ്രന് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ ഇന്‍ പബ്ലിക് പോളിസി അവാര്‍ഡിന് നിര്മാണ് അറ്റ് കാസര്‍കോട് എന്ന പേരില്‍ കാര്യക്ഷമമായി നടപ്പാക്കിയ ഓണ്‍ലൈനായി പാസ് വിതരണം ചെയ്യുന്ന ഇ മണല്‍ പദ്ധതിയുടെ നടത്തിപ്പിനാണ് അവാര്‍ഡ്.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752