മത്സ്യബന്ധനത്തെചൊല്ലി ചെറുവത്തൂര്‍ തുറമുഖത്ത് സംഘര്‍ഷം; തോണികള്‍ കടത്തിക്കൊണ്ടുപോയി
Sep 30, 2015, 09:58 IST
ചെറുവത്തൂര്‍: (www.kasargodvartha.com 30/09/2015) മത്സ്യബന്ധനത്തെചൊല്ലിയും വില്‍പനയെചൊല്ലിയുമുണ്ടായ വാക്കുതര്‍ക്കം ചെറുവത്തൂര്‍ തുറമുഖത്ത് സംഘര്‍ഷത്തിന് കാരണമായി പുറത്തുനിന്നും എത്തുന്നവര്‍ നടത്തുന്ന മത്സ്യബന്ധനത്തെ പ്രദേശത്തെ മീന്‍പിടുത്തക്കാര്‍ തടഞ്ഞതോടെയാണ് തുറമുഖത്ത് ഏറ്റുമുട്ടലുണ്ടായത്.
സംഘര്‍ഷത്തിനിടെ മടക്കര കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്താനെത്തിയ ധര്‍മടത്തെ നീലാമ്പരി ഗ്രൂപ്പിന്റെ മൂന്ന് തോണികളും ആറ് എഞ്ചിനുകളും കാഞ്ഞങ്ങാട്ടെ ഒരു സംഘം മത്സ്യത്തൊഴിലാളികള്‍ പുഴമാര്‍ഗം എത്തി കടത്തിക്കൊണ്ടുപോവുകയുംചെയ്തു. ചൊവ്വാഴ്ച രാവിലെയോടെയാണ് തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷമുണ്ടായത്. തോണികള്‍ കടത്തിയതോടെ 55 ഓളം തൊഴിലാളികള്‍ക്ക് കടലില്‍പോകാന്‍ സാധിച്ചില്ല.
ചന്തേര പോലീസും തീരദേശ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ തൈക്കടപ്പുറത്ത് തോണികള്‍ കണ്ടെത്തുകയായിരുന്നു. ചെറുവത്തൂര്‍ തുറമുഖത്ത് മത്സ്യബന്ധനത്തെചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ പതിവായി മാറുകയാണ്. നേരത്തെ എല്ലാ വിഭാഗങ്ങളുടേയും പ്രതിനിധികളുമായി കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ് ചന്ദ്ര നായ്കിന്റെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ചചെയ്തശേഷം പരിഹരിച്ചിരുന്നു.
എല്ലാ ജില്ലകളിലേയും തൊഴിലാകള്‍ക്ക് മീനുമായി ചെറുവത്തൂര്‍ തുറമുഖത്തെത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നായിരുന്നു യോഗത്തില്‍ അറിയിച്ചിരുന്നത്. ഈ തീരുമാനം ലംഘിച്ചുകൊണ്ടാണ് ഒരു വിഭാഗം തൊഴിലാളികള്‍ തോണികളും എഞ്ചിനുകളും കടത്തിക്കൊണ്ടുപോയതെന്നാണ് ആരോപണം. സംഭവത്തില്‍ നീലാമ്പരി ഗ്രൂപ്പിലെ സി കെ ജയകുമാര്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Cheruvathur, Kasaragod, Clash, Fisher workers, Kerala, Boat, Police, Cheruvathur, kasaragod, Clash, Fisher workers, Kerala, Clash in Cheruvathur harbor, Amaze Furniture.