Chithari regulator | ചിത്താരി ഉപ്പ് വെള്ള പ്രതിരോധ തടയണ യാഥാര്‍ഥ്യമാകുന്നു; 33.28 കോടിയുടെ എസ്റ്റിമേറ്റ് നബാര്‍ഡിന്റെ അനുമതിക്കായി സമര്‍പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്; ഫലം കണ്ടത് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ഇടപെടല്‍
Jul 21, 2022, 22:19 IST
കാസര്‍കോട്: (www.kasargodvartha.com) ചിത്താരി ഉപ്പ് വെള്ള പ്രതിരോധ തടയണ (Regulator) യ്ക്കായി 33.28 കോടിയുടെ എസ്റ്റിമേറ്റ് നബാര്‍ഡിന്റെ 2022-23 വര്‍ഷത്തെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതി (RIDF) യില്‍ അനുമതിക്കായി സമര്‍പിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ചിത്താരി റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉപയോഗ ശൂന്യമായിട്ട് 30 വര്ഷത്തിലധിമായി. മെകാനികല്‍ ഷടറുകള്‍ നശിച്ച് ഉപ്പ് വെള്ളം കയറി പള്ളിക്കര, അജാനൂര്‍ പഞ്ചായതുകളിലെ കിഴക്കേക്കര, പൂച്ചക്കാട്, ദാവൂദ് മൊഹല്ല, മുക്കൂട്, ചിത്താരി പ്രദേശങ്ങളിലെ ഏകര്‍ കണക്കിന് കൃഷി ഭൂമിയില്‍ കൃഷി ചെയ്യാനാവാതെ തരിശായി കിടക്കുന്നു. നിലവിലുള്ള റഗുലേറ്റര്‍ പുതുക്കി പണിയുക പ്രായോഗികമല്ല എന്ന വിദഗ്ധ സമിതിയുടെ റിപോര്‍ടിനെ തുടര്‍ന്ന് നിലവിലുള്ള റഗുലേറ്ററിന് മുകളിലായി പുതിയ റഗുലേറ്റര്‍ നിര്‍മിക്കുന്നതിന് ഡിസൈന്‍ രൂപകല്പന ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡിപിആര്‍ തയ്യാറാക്കി നബാര്‍ഡിന്റെ 2021-22 ലെ RIDF-XXVII (27)ല്‍ ഉള്‍പെടുത്താന്‍ സമര്‍പിച്ചെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് 2022-23 വര്‍ഷത്തെ RIDF XXVIII (28)ല്‍ ഉള്‍പെടുത്തുന്നതിനാണ് വകുപ്പ് മുഖേന ഡിപിആര്‍ തയ്യാറാക്കി സമര്‍പിച്ചത്. 12 നദികളാല്‍ അനുഗ്രഹീതമായ കാസര്‍കോട്ട് വെള്ളം സംഭരിക്കാനുള്ള മേജര്‍ പദ്ധതികള്‍ ഇല്ലാത്തത് മൂലം വേനല്‍ കാലത്ത് കടുത്ത ജലസേചന-കുടിവെള്ള ക്ഷാമം നേരിടുന്ന ദയനീയ സ്ഥിതി സബ്മിഷനിലൂടെ സി എച് കുഞ്ഞമ്പു വിശദീകരിച്ചു.
ജില്ലയിലെ ചിത്താരി പുഴയില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും പള്ളിക്കര, അജാനൂര്‍ പഞ്ചായതുകളിലെ കൃഷി സ്ഥലത്ത് ജലസേചനത്തിനും വേണ്ടി വിഭാവനം ചെയ്ത ചിത്താരി റഗുലേറ്റര്‍ നിലവിലുള്ള ഉപയോഗ ശൂന്യമായ റഗുലേറ്ററിന്റെ 270 മീറ്റര്‍ മുകള്‍ ഭാഗത്തായാണ് നിര്‍മിക്കുകയെന്ന് മന്ത്രി പറഞ്ഞു. ഇത് ഇരുപഞ്ചായതുകളിലേയും 1095 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് പ്രയോജനപ്പെടും. ഏകദേശം 865 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ നിര്‍ദിഷ്ട കോവളം-ബേക്കല്‍ ദേശീയ ജലപാതയുടെ ഭാഗമായി ഈ പ്രവൃത്തി വരുന്നതിനാല്‍ ബോടുകള്‍ കടന്ന് പോകുന്ന നാവിഗേഷന്‍ ലോകോട് കൂടിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 33.28 കോടി രൂപയുടെ ഡിപിആര്‍ സാങ്കേതികാനുമതി നല്കി നബാര്‍ഡ് ആര്‍ഐഡിഎഫ് ട്രാഞ്ചെ 28-ല്‍ ഉള്‍പെടുത്തി അനുമതിക്കായി ഉടനെതന്നെ സമര്‍പിക്കുമെന്നും റോഷി അഗസ്റ്റിന് വ്യക്തമാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Minister, Government, Chithari, MLA, Chithari Regulator, Minister Roshi Augustine, ADV KUNHAMBU MLA, NABARD, Chithari regulator becomes reality; 33.28 crore estimate will be submitted to NABARD for approval, says Minister Roshi Augustine.
< !- START disable copy paste -->