ദേശീയപാതക്കരികില്‍ കോഴി മാലിന്യം തള്ളി; കര്‍ശന നടപടി സ്വീകരിക്കാത്തതിനാലാണെന്ന് നാട്ടുകാര്‍
May 20, 2018, 16:36 IST
പൊയിനാച്ചി: (www.kvartha.com 20.05.2018) ലോറിയില്‍ കോഴി മാലിന്യം കൊണ്ടു തള്ളി. ബട്ടത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയക്ക് കിഴക്ക് ഭാഗം കളവര്ട്ടിന് സമീപമാണ് മാലിന്യം തള്ളിയത്. ചാക്കുകളില്‍ കെട്ടിവെച്ച് ദിവസങ്ങള്‍ പഴക്കമുള്ളതുമായ കോഴി മാലിന്യങ്ങളാണ് തള്ളിയത്. ശനിയാഴ്ച രാവിലെ അസഹനീയമായ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് പരിസരവാസികള്‍ അന്വേഷിച്ചപ്പോഴാണ് മാലിന്യം തള്ളിയ നിലയില്‍ കണ്ടത്.
കല്യാണ വീട്ടില്‍ നിന്നോ കോഴി വില്‍പ്പന കേന്ദ്രത്തില്‍ നിന്നോ കൊണ്ടു തള്ളിയതാണെന്നാണ് സൂചന. കോഴി മാലിന്യം ഭക്ഷിച്ച പട്ടി റോഡരികില്‍ ചത്ത നിലയിലും കാണപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര സ്ഥലത്തെത്തി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോഴി മാലിന്യം കുഴിച്ചുമൂടി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പള്ളിക്കര പാലത്തിന് സമീപം ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ആടിന്റെ മാംസം കൊണ്ടു തള്ളിയിരുന്നു.
ഇരുട്ടിന്റെ മറവില്‍ ദേശീയപാതയോരത്ത് കോഴി മാലിന്യങ്ങള്‍ കൊണ്ടു തള്ളുന്നത് പതിവായിട്ടുണ്ട്. കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ഇത് ആവര്‍ത്തിക്കപ്പെടുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Poinachi, National Highway, Road-side, Chicken, Waste, Natives, Chicken waste dumped in Road Side