city-gold-ad-for-blogger

വ്യാഴാഴ്ച രാത്രി മുതല്‍ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് മൂന്നു മാസത്തേക്ക് അടച്ചിടും

ചെറുവത്തൂര്‍: (www.kasargodvartha.com 05/07/2016) കോണ്‍ക്രീറ്റ് പണി നടക്കുന്നതിനാല്‍ ജൂലൈ ഏഴ് വ്യാഴാഴ്ച രാത്രി മുതല്‍ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് മൂന്നു മാസത്തേക്ക് അടച്ചിടും. വ്യാഴാഴ്ച രാത്രി എട്ടു മണി മുതലാണ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ബസ് സ്റ്റാന്‍ഡിനകത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.

ബസ് സ്റ്റാന്‍ഡില്‍ കയറി ഇറങ്ങുന്ന ബസുകളില്‍ പടന്ന, മടക്കര ഭാഗങ്ങളിലേക്കുളള ബസുകള്‍ ചെറുവത്തൂര്‍ പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് ഭാഗത്തുളള ഗ്രൗണ്ടിലും, കയ്യൂര്‍ ഭാഗത്തേക്കുളള ബസുകള്‍ കയ്യൂര്‍ റോഡ് ജംഗ്ഷനിലും, ചീമേനി ഭാഗത്തേക്കുളള ബസുകള്‍ റെയില്‍വെ മേല്‍പ്പാലം വഴി തിരിച്ചു വന്ന് ദീപ ജ്വല്ലറിക്ക് മുന്നിലും, പയ്യന്നൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്കുളള ബസുകള്‍ പാക്കനാര്‍ ടാക്കീസിന് മുന്‍വശത്തും, കാഞ്ഞങ്ങാട് നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പാക്കനാര്‍ ടാക്കീസിന് എതിര്‍ വശത്ത് അര്‍ബന്‍ ബാങ്കിന് മുന്‍വശത്തായും നിര്‍ത്തിയിടും.

ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന തൃക്കരിപ്പൂര്‍ ഭാഗത്തേക്കുളള ബസുകള്‍ റെയില്‍വെ മേല്‍പ്പാലം വഴി തിരിച്ച് വന്ന് ബസ് സ്റ്റാന്‍ഡിന് എതിര്‍ വശം ബെസ്റ്റ് ബേക്കറിക്ക് മുന്‍വശം പാര്‍ക്ക് ചെയ്യും. ഹൈവേ മുതല്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി വരെ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഗതാഗതക്കുരുക്കും ബസ് സ്റ്റാന്‍ഡ് ക്രമീകരണവുമായും ബന്ധപ്പെട്ടും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ബസ് സ്റ്റാന്‍ഡ് പ്രവൃത്തി കഴിയുന്നതുവരെ റെയില്‍വെ മേല്‍പ്പാലം ഭാഗത്തേക്ക് മാറ്റേണ്ടതാണ്. ബസ് സ്റ്റാന്‍ഡ് പ്രവൃത്തി നടക്കുന്നത് കാരണം പൊതുജനങ്ങളും, യാത്രക്കാരും, വ്യാപാരികളും ബുദ്ധിമ്മുട്ടുകള്‍ ക്ഷമിച്ച് കൊണ്ട് സഹകരിക്കണമെന്ന് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മണിയറ മാധവന്‍ അറിയിച്ചു.
വ്യാഴാഴ്ച രാത്രി മുതല്‍ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് മൂന്നു മാസത്തേക്ക് അടച്ചിടും

Keywords:  Kasaragod, Kerala, Cheruvathur, Bus stand, Tarring, Bus Stop, Cheruvathur bus stand will be closed for 3 months.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia