ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
Sep 28, 2015, 12:26 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28/09/2015) ചെറുവത്തൂര്‍ ടൗണിലെ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച. ബാങ്കില്‍നിന്നും കൊള്ളയടിക്കപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോ കണക്കിന് സ്വര്‍ണവും. ബാങ്കിന്റെ താഴത്തെ നിലയിലുള്ള സ്ഥാപനത്തില്‍നിന്നും മുകളിലോട്ട് സ്ലാബ് തുരന്ന് ഒന്നാം നിലയിലുള്ള ബാങ്കില്‍ എത്തിയ മോഷ്ടാക്കള്‍ സ്‌ട്രോങ്ങ് റൂമിന്റെ ലോക്കറുകള്‍ തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്.
(www.kasargodvartha.com)
(www.kasargodvartha.com)
പണം 2.95 ലക്ഷം രൂപയാണ് ഉള്ളതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സ്വര്‍ണം സംബന്ധിച്ചുള്ള കണക്ക് ശേഖരിച്ചുവരുന്നതേയുള്ളു. കവര്‍ച്ചനടന്നവിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ്ചന്ദ്രനായക്, നീലേശ്വരം സി ഐ കെ.ഇ. പ്രേമചന്ദ്രന്‍, ചന്തേര എസ് ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും പോലീസ് നായയും ഉടന്‍ സ്ഥലത്തെത്തും. ബാങ്കിന്റെ താഴത്തെനിലയിലുള്ള സ്ഥാപനത്തില്‍നിന്നും നേരെ സ്‌ട്രോങ്ങ് റൂമിലേക്കാണ് സ്ലാബ് തുരന്ന് മോഷ്ടാക്കള്‍ കയറിയത്.
(www.kasargodvartha.com)
ഒരു സ്‌ട്രോങ്ങ് റൂം പൊളിച്ചതായി വ്യക്തമായിട്ടുണ്ട്. മറ്റൊന്ന് പൊളിക്കാനുള്ള ശ്രമം നടന്നതായും വ്യക്തമായിട്ടുണ്ട്. കാഞ്ഞങ്ങാട്ടുണ്ടായിരുന്ന മാനേജര്‍ ഉച്ചയോടെ ബാങ്കിലെത്തി നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ചുള്ള കണക്കെടുപ്പ് പോലീസിന്റെ സാന്നിധ്യത്തില്‍ തുടങ്ങയിട്ടുണ്ട്.
Related News:
ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു
Keywords: Robbery, Bank, Cheruvathur, Kasaragod, Vijaya Bank, Bank robbery in Cheruvathur, Cheruvathur bank robbery: Gold and cash lost, Amaze Furniture