Building Fee | കെട്ടിട നികുതി പരിഷ്കരണം: ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കാന്‍ ചെമനാട് ഗ്രാമപഞ്ചായത് ഭരണസമിതിയുടെ തീരുമാനം; ജനങ്ങള്‍ക്കൊപ്പമെന്ന് പ്രസിഡന്റ് സുഫൈജ അബൂബകര്‍
May 8, 2023, 15:05 IST
കോളിയടുക്കം: (www.kasargodvartha.com) കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍കാര്‍ പ്രഖ്യാപിച്ച നികുതിഘടന സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കാന്‍ ചെമനാട് പഞ്ചായത് ഭരണസമിതി തീരുമാനിച്ചു. ചെമ്മനാട് പഞ്ചായത് ഭരണസമിതി ജങ്ങള്ക്കൊപ്പമാണെന്നും സംസ്ഥാന സര്‍കാര്‍ കുത്തനെ ഉയര്‍ത്തിയ പെര്‍മിറ്റ്, അപേക്ഷ ഫീസുകള്‍ പിന്‍വലിക്കുന്നതിന് പ്രമേയം പാസാക്കി സര്‍കാറിനോട് ആവശ്യപ്പെടുമെന്നും പ്രസിഡന്റ് സുഫൈജ അബൂബകര്‍ അറിയിച്ചു.
കെട്ടിടങ്ങള്‍ക്ക് കുത്തനെ ഉയര്‍ത്തിയ നികുതിയില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായതുകളില്‍ ഏറ്റവും കുറഞ്ഞ സ്ലാബ് ഈടാക്കിയാല്‍ മതിയെന്ന് നേതാക്കള്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. സര്‍കാര്‍ നിശ്ചയിച്ച് നല്‍കിയത് മൂന്നു തരം സ്ലാബാണ്. കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകളില്‍ ഉചിതമായത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡം നോക്കി നിശ്ചയിക്കാമെന്നായിരുന്നു അറിയിപ്പ്. 2011ലാണ് അവസാനമായി വാര്‍ഷിക കെട്ടിട നികുതിയുടെ അടിസ്ഥാന നിരക്കുകള്‍ സര്‍കാര്‍ പരിഷ്കരിച്ചത്. അന്നത്തെ നിരക്കിന്റെ ഇരട്ടി വര്‍ധനയാണ് ഇപ്പോഴുണ്ടായിട്ടുള്ളത്.
പാര്‍പിട ആവശ്യങ്ങള്‍ക്കുള്ള 300 ചതുരശ്ര മീറ്റര്‍ വരെയുള്ള പുതിയ കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി നിരക്ക് ചതുരശ്ര മീറ്ററിനു പഞ്ചായതുകളില്‍ ആറ് മുതല്‍ 10 രൂപ വരെയാണ്. ഇവയില്‍ ഏറ്റവും കുറഞ്ഞ നിരക്കാകും യുഡിഎഫ് ഭരിക്കുന്ന ചെമ്മനാട് ഗ്രാമപഞ്ചായത് നടപ്പിലാക്കുക.
< !- START disable copy paste -->

Keywords: Kerala News, Malayalam News, Chemnad Grama Panchayat, Kasaragod News, Chemnad Grama Panchayat decided to reduce building fee.
< !- START disable copy paste -->